ബാസ്കറ്റ്: ഇനി ക്വാര്‍ട്ടര്‍
Friday, October 10, 2025 12:40 AM IST
കുന്നംകുളം: 69-ാമത് സംസ്ഥാന സീനിയര്‍ ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇനി നോക്കൗട്ട്. ഇന്നു ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടങ്ങള്‍ അരങ്ങേറും.
ലീഗ് റൗണ്ട് അവസാച്ചപ്പോള് പുരുഷ വിഭാഗത്തില്‍ തിരുവനന്തപുരം, എറണാകുളം, കോട്ടയം, തൃശൂര്‍, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കൊല്ലം ടീമുകളും വനിതാ വിഭാഗത്തില്‍ പത്തനംതിട്ട, കോഴിക്കോട്, തിരുവനന്തപുരം, എറണാകുളം, കോട്ടയം, തൃശൂര്‍, ആലപ്പുഴ, പാലക്കാട് ടീമുകളും ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു.