വിനു മങ്കാദ്: കേരളം തോറ്റു
Friday, October 10, 2025 12:40 AM IST
പുതുചച്ചേരി: 19 വയസില്‍ താഴെയുള്ളവര്‍ക്കായുള്ള വിനു മങ്കാദ് ട്രോഫിയിലെ ആദ്യ മത്സരത്തില്‍ കേരളത്തിനു തോല്‍വി. മധ്യപ്രദേശിനോട് 74 റണ്‍സിനു കേരളം തോല്‍വി സമ്മതിച്ചു.
ആദ്യം ബാറ്റ് ചെയ്ത മധ്യപ്രദേശ് 42.1 ഓവറില്‍ 144നു പുറത്തായി. ചെറിയ ലക്ഷ്യം പിന്തുടര്‍ന്ന കേരളത്തിനും പിഴച്ചു. 22.5 ഓവറില്‍ 70 റണ്‍സിനു കേരളം പുറത്ത്. 19 റണ്‍സെടുത്ത സംഗീത് സാഗറാണ് കേരളത്തിന്റെ ടോപ് സ്കോറര്‍.