ന്യൂസിലൻഡിന് വന്പൻ ജയം
Saturday, October 11, 2025 4:49 AM IST
ഗോഹട്ടി: ഐസിസി വനിതാ ഏകദിന ലോകകപ്പ് ക്രിക്കറ്റില്‍ ന്യൂസിലന്‍ഡ് 100 റൺസിന് ബംഗ്ലാദേശിനെ തകർത്തു. ടോസ് നേടി ആദ്യം ബാറ്റിംഗിന് ഇറങ്ങിയ കിവീസ് വനിതകള്‍ 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 227 റണ്‍സ് നേടി. ബ്രൂക്ക് ഹാലിഡേ (69), ക്യാപ്റ്റന്‍ സോഫി ഡിവൈന്‍ (63) എന്നിവര്‍ മധ്യനിരയില്‍ നടത്തിയ പോരാട്ടമാണ് ന്യൂസിലന്‍ഡിനെ മാന്യമായ സ്കോറില്‍ എത്തിച്ചത്.
ബംഗ്ലാദേശിന്റെ മറുപടി 39.5 ഓവറിൽ 127 റൺസിൽ അവസാനിച്ചു. ബംഗ്ലാദേശ് ഇന്നിംഗ്സിൽ ഏഴുപേർ രണ്ടക്കം കാണാതെ പുറത്തായി. മൂന്നു മത്സരം പൂർത്തിയാക്കിയ ന്യൂസിലൻഡിന്റെ ആദ്യ ജയമാണ്.