ഏഷ്യൻ ട്രോഫി നഖ്വി പൂട്ടി
Saturday, October 11, 2025 4:49 AM IST
ദുബായ്: ഏഷ്യ കപ്പ് ട്വന്റി-20 ക്രിക്കറ്റ് ജേതാക്കൾക്കുള്ള ട്രോഫി ദുബായിലെ ഏഷ്യൻ ക്രിക്കറ്റ് കൗണ്‍സിൽ (എസിസി) ഹെഡ് ക്വാർട്ടേഴ്സിൽ. എസിസി ചെയർമാനും പാക്കിസ്ഥാൻ മന്ത്രിയുമായ മൊഹ്സിൻ നഖ്വിയാണ് ഇന്ത്യൻ ടീമിന് അവകാശപ്പെട്ട ട്രോഫി ഓഫീസിൽ വച്ച് പൂട്ടിയത്. ട്രോഫി അവിടെനിന്നു മാറ്റുന്നതിനും കൈമാറ്റം ചെയ്യുന്നതിനും തന്റെ അനുവാദം തേടണമെന്ന നിർദേശവും നഖ്വി നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
സെപ്റ്റംബർ 28ന് നടന്ന ഫൈനലിൽ പാക്കിസ്ഥാനെ പരാജയപ്പെടുത്തി ജേതാക്കളായ ഇന്ത്യൻ ടീം പാക് മന്ത്രികൂടിയായ നഖ്വിയിൽനിന്ന് ട്രോഫി വാങ്ങില്ലെന്ന നിലപാട് സ്വീകരിച്ചു. അതോടെ നഖ്വി ഏഷ്യ കപ്പ് ട്രോഫിയുമായി മടങ്ങി.