കേരളത്തിനു വെങ്കലം
Saturday, October 11, 2025 4:49 AM IST
ഡെറാഡൂണ്‍: 50-ാമത് ദേശീയ സബ് ജൂണിയര്‍ ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരള പെണ്‍കുട്ടികള്‍ക്കു വെങ്കലം. മൂന്നാം സ്ഥാന പോരാട്ടത്തില്‍ കേരളം 44-31നു കര്‍ണാടകയെ പരാജയപ്പെടുത്തി. 17 പോയിന്റുമായി അലീന അല്‍ഫോന്‍സ് എയ്ഞ്ചലും എട്ട് പോയിന്റുമായി ക്യാപ്റ്റന്‍ അക്ഷരയും കേരളത്തിന്റെ ടോപ് സ്കോറര്‍മാരായി. സെമിയില്‍ തമിഴ്നാടിനോടു പരാജയപ്പെട്ടതോടെയാണ് കേരളം വെങ്കല മെഡല്‍ പോരാട്ടത്തിലേക്കു നീങ്ങിയത്. ക്വാര്‍ട്ടറില്‍ 67-29ന് തെലങ്കാനയെ തോല്‍പ്പിച്ചായിരുന്നു കേരളത്തിന്റെ സെമി ഫൈനല്‍ പ്രവേശം.
കേരള ടീം: കെ. അക്ഷര, ടി. ലക്ഷ്മി, അലീന അല്‍ഫോന്‍സ് എയ്ഞ്ചല്‍, മെലിസ സഖറിയാസ്, കെ. ധ്രുവ, ബ്രിസ്ന ബിജു, ദിയ രാധാകൃഷ്ണന്, അന്ന മറിയം രതീഷ്, ടി. ഹൃദിക പാര്‍വതി, കെ.കെ. നര്‍മിന്‍ ജോയ്, എസ്.വി. ധന്വി, സന വിമല്‍. കോച്ച്: ടിന്‍സണ്‍ ജോണ്‍. മാനേജര്‍: ലിമിഷ ബാബു.