തി​​രു​​വ​​ന​​ന്ത​​പു​​രം: ര​​ഞ്ജി ട്രോ​​ഫി 2025-26 സീ​​സ​​ണി​​നു​​ള്ള കേ​​ര​​ള ക്രി​​ക്ക​​റ്റ് ടീ​​മി​​നെ കെ​​സി​​എ ഇ​​ന്ന​​ലെ പ്ര​​ഖ്യാ​​പി​​ച്ചു. 15 അം​​ഗ ടീ​​മി​​നെ മു​​ഹ​​മ്മ​​ദ് അ​​സ്ഹ​​​റു​​ദ്ദീ​​ന്‍‍ ന​​യി​​ക്കും. ക​​ഴി​​ഞ്ഞ സീ​​സ​​ണി​​ല്‍ വി​​ട്ടു​​നി​​ന്ന ഇ​​ന്ത്യ​​ന്‍ താ​​രം സ​​ഞ്ജു സാം​​സ​​ണ്‍ ടീ​​മി​​ല്‍ ഉ​​ള്‍​പ്പെ​​ട്ടി​​ട്ടു​​ണ്ടെ​​ന്ന​​താ​​ണ് ശ്ര​​ദ്ധേ​​യം.

ആ​​ദ്യ​​മാ​​യി ര​​ഞ്ജി ട്രോ​​ഫി​​യു​​ടെ ഫൈ​​ന​​ലി​​ലെ​​ത്തി ച​​രി​​ത്രം സൃ​​ഷ്ടി​​ച്ച ക​​ഴി​​ഞ്ഞ സീ​​സ​​ണി​​ലെ മി​​ക്ക ക​​ളി​​ക്കാ​​രും ഇ​​ത്ത​​വ​​ണ​​യു​​മു​​ണ്ട്. അ​​സ്ഹ​​​റു​​ദ്ദീ​​നൊ​​പ്പം സ​​ഞ്ജു, രോ​​ഹ​​ന്‍ കു​​ന്നു​​മ്മ​​ല്‍, സ​​ല്‍​മാ​​ന്‍ നി​​സാ​​ര്‍, അ​​ഹ്മ​​ദ് ഇ​​മ്രാ​​ന്‍, ബാ​​ബ അ​​പ​​രാ​​ജി​​ത്, വ​​ത്സ​​ല്‍ ഗോ​​വി​​ന്ദ്, ഷോ​​ണ്‍ റോ​​ജ​​ര്‍ എ​​ന്നി​​ങ്ങ​​നെ നീ​​ളു​​ന്ന മി​​ക​​ച്ച ബാ​​റ്റിം​​ഗ് നി​​ര​​യാ​​ണ് കേ​​ര​​ള​​ത്തി​​ന് ഇ​​ത്ത​​വ​​ണ​​യു​​ള്ള​​ത്. എം.​​ഡി. നി​​ധീ​​ഷ്, എ​​ന്‍.​​പി. ബേ​​സി​​ല്‍, അ​​ങ്കി​​ത് ശ​​ര്‍​മ, ഏ​​ദ​​ന്‍ ആ​​പ്പി​​ള്‍ ടോം ​​എ​​ന്നി​​വ​​ര​​ട​​ങ്ങു​​ന്ന ബൗ​​ളി​​ങ് നി​​ര​​യും ക​​രു​​ത്തു​​റ്റ​​താ​​ണ്.

എ​​ലൈ​​റ്റ് ഗ്രൂ​​പ്പ് ബി​​യി​​ലാ​​ണ് ഇ​​ത്ത​​വ​​ണ കേ​​ര​​ളം. ഗോ​​വ, പ​​ഞ്ചാ​​ബ്, മ​​ധ്യ​​പ്ര​​ദേ​​ശ്, ക​​ര്‍​ണാ​​ട​​ക, സൗ​​രാ​​ഷ്‌​ട്ര, ​ച​​ണ്ഡിഗ​​ഡ്, മ​​ഹാ​​രാ​​ഷ്‌​ട്ര ​എ​​ന്നി​​വ​​രാ​​ണ് ഗ്രൂ​​പ്പി​​ലെ മ​​റ്റു ടീ​​മു​​ക​​ള്‍. ക​​ഴി​​ഞ്ഞ സീ​​സ​​ണി​​ല്‍ ടീ​​മി​​നെ പ​​രി​​ശീ​​ലി​​പ്പി​​ച്ച അ​​മ​​യ് ഖു​​റേ​​സി​​യ​​യാ​​ണ് ഇ​​ത്ത​​വ​​ണ​​ത്തെ​​യും ഹെ​​ഡ് കോ​​ച്ച്. ന​​സീ​​ര്‍ മ​​ച്ചാ​​നാ​​ണ് മാ​​നേ​​ജ​​ര്‍.

സ​​ച്ചി​​ന്‍ ബേ​​ബി ഔ​​ട്ട്

ക്യാ​​പ്റ്റ​​ന്‍ സ്ഥാ​​ന​​ത്ത് സ​​ച്ചി​​ന്‍ ബേ​​ബി​​ക്ക് പ​​ക​​രം മു​​ഹ​​മ്മ​​ദ് അ​​സ്ഹ​​​റു​​ദ്ദീ​​ന്‍‍ എ​​ത്തി​​യ​​താ​​ണ് ശ്ര​​ദ്ധേ​​യം. ഭാ​​വി മു​​ന്നി​​ല്‍​ക​​ണ്ടു​​ള്ള നീ​​ക്ക​​മാ​​ണെ​​ന്നാ​​ണ് കെ​​സി​​എ വൃ​​ത്ത​​ങ്ങ​​ള്‍ ഈ ​​നീ​​ക്ക​​ത്തി​​നു ന​​ല്‍​കി​​യ വി​​ശ​​ദ്ധീ​​ക​​ര​​ണം. ര​​ഞ്ജി ട്രോ​​ഫി ച​​രി​​ത്ര​​ത്തി​​ല്‍ ആ​​ദ്യ​​മാ​​യി 2024-25 സീ​​സ​​ണി​​ല്‍ കേ​​ര​​ളം ഫൈ​​ന​​ല്‍ ക​​ളി​​ച്ച​​ത് സ​​ച്ചി​​ന്‍ ബേ​​ബി​​യു​​ടെ ക്യാ​​പ്റ്റ​​ന്‍​സി​​യി​​ലാ​​യി​​രു​​ന്നു.


2025 ദു​​ലീ​​പ് ട്രോ​​ഫി​​യി​​ല്‍ ദ​​ക്ഷി​​ണ മേ​​ഖ​​ല ടീ​​മി​​നെ ന​​യി​​ച്ച​​ത് അ​​സ്ഹ​​​റു​​ദ്ദീ​​നാ​​യി​​രു​​ന്നു. ക​​ഴി​​ഞ്ഞ ര​​ഞ്ജി സീ​​സ​​ണി​​ല്‍ കേ​​ര​​ള​​ത്തി​​നാ​​യി ഏ​​റ്റ​​വും കൂ​​ടു​​ത​​ല്‍ റ​​ണ്‍​സ് നേ​​ടി​​യ​​തും അ​​സ്ഹ​​​റു​​ദ്ദീ​​ന്‍ തന്നെ.

വൈ​​സ് ക്യാ​​പ്റ്റ​​ന്‍ സ്ഥാ​​ന​​ത്ത് അ​​തി​​ഥി​​താ​​രം ബാ​​ബ അ​​പ​​രാ​​ജി​​തി​​നെ നി​​യോ​​ഗി​​ച്ച​​തും ശ്ര​​ദ്ധേ​​യം. ത​​മി​​ഴ്‌​​നാ​​ടു​​കാ​​ര​​ന്‍ ബാ​​ബ അ​​പ​​രാ​​ജി​​തി​​നൊ​​പ്പം മ​​ധ്യ​​പ്ര​​ദേ​​ശി​​ന്‍റെ ഇ​​ടം​​കൈ സ്പി​​ന്ന​​ര്‍ അ​​ങ്കി​​ത് ശ​​ര്‍​മ​​യും ഇ​​ത്ത​​വ​​ണ അ​​തി​​ഥി​​യാ​​യി ക​​ള​​ത്തി​​ലി​​റ​​ങ്ങും.

15നാ​​ണ് ര​​ഞ്ജി ട്രോ​​ഫി​​യു​​ടെ 2025-26 സീ​​സ​​ണ്‍ തു​​ട​​ങ്ങു​​ന്ന​​ത്. ഗ്രീ​​ന്‍​ഫീ​​ല്‍​ഡ് സ്റ്റേ​​ഡി​​യ​​ത്തി​​ല്‍ ന​​ട​​ക്കു​​ന്ന ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ല്‍ മ​​ഹാ​​രാ​​ഷ്‌​ട്ര​​യാ​​ണ് കേ​​ര​​ള​​ത്തി​​ന്‍റെ എ​​തി​​രാ​​ളി​​ക​​ള്‍.

കേരള രഞ്ജി ട്രോഫി ടീം

​​മു​​ഹ​​മ്മ​​ദ് അ​​സ്ഹ​​​റു​​ദ്ദീ​​ന്‍‍ (ക്യാ​​പ്റ്റ​​ന്‍), ബാ​​ബ അ​​പ​​രാ​​ജി​​ത് (വൈ​​സ് ക്യാ​​പ്റ്റ​​ന്‍), സ​​ഞ്ജു സാം​​സ​​ന്‍, രോ​​ഹ​​ന്‍ എ​​സ്. കു​​ന്നു​​മ്മ​​ല്‍, വ​​ത്സ​​ല്‍ ഗോ​​വി​​ന്ദ് ശ​​ര്‍​മ, അ​​ക്ഷ​​യ് ച​​ന്ദ്ര​​ന്‍, സ​​ച്ചി​​ന്‍ ബേ​​ബി, സ​​ല്‍​മാ​​ന്‍ നി​​സാ​​ര്‍, അ​​ങ്കി​​ത് ശ​​ര്‍​മ, എം.​​ഡി. നി​​ധീ​​ഷ്, എ​​ന്‍.​​പി. ബേ​​സി​​ല്‍, ഏ​​ദ​​ന്‍ ആ​​പ്പി​​ള്‍ ടോം, ​​അ​​ഹ​​മ്മ​​ദ് ഇ​​മ്രാ​​ന്‍, ഷോ​​ണ്‍ റോ​​ജ​​ര്‍, അ​​ഭി​​ഷേ​​ക് പി. ​​നാ​​യ​​ര്‍.