മ​​യാ​​മി: സൂ​​പ്പ​​ര്‍ താ​​രം ല​​യ​​ണ​​ല്‍ മെ​​സി​​യു​​ടെ അ​​ഭാ​​വ​​ത്തി​​ല്‍ ഇ​​റ​​ങ്ങി​​യ അ​​ര്‍​ജ​​ന്‍റൈ​​ന്‍ ഫു​​ട്‌​​ബോ​​ള്‍ ടീം ​​രാ​​ജ്യാ​​ന്ത​​ര സൗ​​ഹൃ​​ദ മ​​ത്സ​​ര​​ത്തി​​ല്‍ ജ​​യം സ്വ​​ന്ത​​മാ​​ക്കി.

ജി​യോ​വാ​നി ലോ ​സെ​ല്‍​സോ​യു​ടെ ഗോ​ളി​ൽ 1-0ന് ​വെ​ന​സ്വേ​ല​യെ തോ​ല്‍​പ്പി​ച്ചു. ബ്ര​സീ​ല്‍ സി​യൂ​ളി​ല്‍​വ​ച്ചു ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ 5-0ന് ​ദ​ക്ഷി​ണ​കൊ​റി​യ​യെ ത​ക​ര്‍​ത്തു.