സ്ക്വാഷ്: അട്ടിമറിച്ച് സുഭദ്ര
Sunday, October 12, 2025 11:32 PM IST
തിരുവനന്തപുരം: എട്ടാമത് സംസ്ഥാന സ്ക്വാഷ് ചാമ്പ്യന്‍ഷിപ്പില്‍ മുന്‍വര്‍ഷങ്ങളിലെ ചാമ്പ്യനായ ബി. നിഖിതയെ അട്ടിമറിച്ച് സുഭദ്ര കെ. സോണി ട്രോഫി സ്വന്തമാക്കി. കഴിഞ്ഞ വര്‍ഷത്തെ അണ്ടര്‍ 19 ചാമ്പ്യനായിരുന്ന സുഭദ്ര വനിതാ വിഭാഗം ഫൈനലില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കു വെന്നിക്കൊടിപാറിച്ചു. സ്കോര്‍: 13-11, 14-12,11-1.
പുരുഷ വിഭാഗത്തില്‍ അഭിന്‍ ജോ ജെ. വില്യംസ് 8-11, 11-8, 11-3, 11-5ന് ഓംകാര്‍ വിനോദിനെ തോല്‍പ്പിച്ച് കിരീടം നിലനിര്‍ത്തി. സി.ജെ. ഹരിനന്ദന് (അണ്ടര്‍ 11), റോഷന് സുരേഷ് (അണ്ടര്‍ 13), എം.ആര്. കാര്ത്തികേയന് (അണ്ടര്‍ 15), ബി.എസ്. ആകാശ് (അണ്ടര്‍ 17), ആരാധന ദിനേഷ് (അണ്ടര്‍ 13 പെണ്.), അദിതി നായര്‍ (അണ്ടര്‍ 17 പെണ്.) എന്നിവരും അതത് വിഭാഗങ്ങളില്‍ ചാമ്പ്യന്മാരായി.