തൂത്തുവാരി തൂഫാന്‍സ്
Sunday, October 12, 2025 11:32 PM IST
ഹൈദരാബാദ്: പ്രൈം വോളിബോള്‍ 2025 സീസണില്‍ നിലവിലെ ചാമ്പ്യന്മാരായ കാലിക്കട്ട് ഹീറോസിന് തുടര്‍ച്ചയായ നാലാം തോല്‍വി. ഡല്‍ഹി തൂഫാന്‍സ് നേരിട്ടുള്ള സെറ്റുകള്‍ക്ക് കാലിക്കട്ടിനെ നിലംപരിശാക്കി.
സ്കോര്‍: 15-11, 15-9, 15-11. ഹെസ്യൂസ് ചൗറിയോ ആണ് കളിയിലെ താരം.ആദ്യ മൂന്ന് കളിയും തോറ്റ കാലിക്കട്ടിന് സെമിഫൈനല്‍ സാധ്യത നിലനിര്‍ത്താന്‍ ജയം അനിവാര്യമായിരുന്നു.
കാലിക്കട്ട് തുടക്കത്തില്‍ സന്തോഷിന്റെ സ്മാഷുകളിലൂടെ ലീഡ് നേടി. വികാസ് മാന്റെ ബ്ലോക്കുകളും പ്രതീക്ഷ നല്കി. പക്ഷേ, ക്യാപ്റ്റന്‍ സഖ്ലെയ്ന്‍ താരിഖിന്റെ തന്ത്രപരമായ നീക്കങ്ങളില്‍ ഡല്‍ഹി കളം പിടിച്ചു.