വനിതാ ട്വന്റി-20: ബിഹാര്‍ കടന്ന് കേരളം
Monday, October 13, 2025 11:42 PM IST
ചണ്ഡിഗഡ്: ദേശീയ സീനിയര്‍ വനിതാ ട്വന്റി-20 ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ ബിഹാറിനെ 49 റണ്‍സിനു കേരളം കീഴടക്കി.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 124 റണ്‍സെടുത്തു. ബിഹാറിന്റെ മറുപടി 17.5 ഓവറില്‍ 75ന് അവസാനിച്ചു.
കേരളത്തിനായി ടി. ഷാനി 45ഉം എസ്. ആശ 22ഉം ദൃശ്യ 15ഉം റണ്‍സെടുത്തു. നാല് വിക്കറ്റ് വീഴ്ത്തിയ എസ്. ആശയുടെ ബൗളിംഗാണ് ബിഹാറിനെ ചുരുട്ടിക്കെട്ടിയത്.