ഹൈ​ദ​രാ​ബാ​ദ്: പ്രൈം ​വോ​ളി​ബോ​ൾ 2025 സീ​സ​ണി​ൽ തു​ട​ർ​ച്ച​യാ​യ നാ​ലാം ജ​യ​ത്തോ​ടെ ബം​ഗ​ളൂ​രു ടോ​ർ​പി​ഡോ​സി​ന്‍റെ വ​ന്പ്.

ഇ​ന്ന​ലെ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ചെ​ന്നൈ ബ്ലി​റ്റ്സി​നെ ടോ​ർ​പി​ഡോ​സ് നാ​ലു സെ​റ്റ് നീ​ണ്ട മ​ത്സ​ര​ത്തി​ൽ കീ​ഴ​ട​ക്കി. ജോ​യെ​ൽ ബെ​ഞ്ച​മി​നാ​ണ് ക​ളി​യി​ലെ താ​രം.

ജെ​റോം വി​നീ​തും ലൂ​യി​സ് ഫി​ലി​പ്പെ​യും മി​ക​ച്ച തു​ട​ക്കം ചെ​ന്നൈ​ക്കു ന​ൽ​കി​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. സ്കോ​ർ: 17-15, 14-16, 17-15, 16-14.