പ്രോട്ടീസ് ജയം
Monday, October 13, 2025 11:42 PM IST
വിശാഖപട്ടണം: ഐസിസി വനിതാ ഏകദിന ക്രിക്കറ്റിൽ ദക്ഷിണാഫ്രിക്കയ്ക്ക് ലീഗ് റൗണ്ടിലെ മൂന്നാം ജയം. ഇതോടെ ആറ് പോയിന്റുമായി പ്രോട്ടീവ് വനിതകൾ മൂന്നാം സ്ഥാനത്തെത്തി.
മൂന്നു വിക്കറ്റിന് ബംഗ്ലാദേശിനെയാണ് പ്രോട്ടീസ് ഇന്നലെ കീഴടക്കിയത്. സ്കോർ: ബംഗ്ലാദേശ് 50 ഓവറിൽ 232/6. ദക്ഷിണാഫ്രിക്ക 49.3 ഓവറിൽ 235/7.