സീനിയര്‍ ഫുട്ബോള്‍
Thursday, October 16, 2025 12:16 AM IST
കൊച്ചി: സീനിയര്‍ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കാസര്‍ഗോഡിനെ തോല്‍പ്പിച്ച് കോട്ടയം സെമിയില്‍. 2-1നായിരുന്നു കോട്ടയത്തിന്റെ ജയം.
കൊല്ലത്തെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ച് തൃശൂര്‍ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. പത്തനംതിട്ടയെ 0-9നു തകര്‍ത്ത മലപ്പുറമാണ് ക്വാര്‍ട്ടറില്‍ തൃശൂരിന്റെ എതിരാളികള്‍. കോഴിക്കോടും ഇടുക്കിയും തമ്മിലാണ് മറ്റൊരു ക്വാര്‍ട്ടര്‍ പോരാട്ടം.