അര്‍ജന്റീന x ഓസ്ട്രേലിയ
Wednesday, October 15, 2025 1:14 AM IST
കൊച്ചി: ലോക ചാമ്പ്യന്മാരായ അര്‍ജന്റീനയും ഓസ്ട്രേലിയയും തമ്മില്‍ നവംബര്‍ 17ന് കൊച്ചിയില്‍ നടക്കുന്ന സൗഹൃദ ഫുട്ബോൾ മത്സരത്തിനായി 70 കോടി ചെലവഴിച്ച് കലൂർ സ്റ്റേഡിയം നവീകരിക്കുന്ന പണികള്‍ ആരംഭിച്ചു.
50,000 കാണികളെ സ്റ്റേഡിയത്തിലേക്കു പ്രവേശിപ്പിക്കാവുന്ന തരത്തിലാകും ക്രമീകരണങ്ങള്‍. മത്സരത്തലേന്ന് എ.ആര്. റഹ്മാന് മ്യൂസിക് ഷോയും ഹനുമാന് കൈന്‍ഡിന്റെ സംഗീത പരിപാടിയും ഉണ്ടാകുമെന്നും റിപ്പോർട്ടുണ്ട്.