ഭു​വ​നേ​ശ്വ​ര്‍: 40-ാമ​ത് ദേ​ശീ​യ ജൂ​ണി​യ​ര്‍ അ​ത്‌​ല​റ്റി​ക്‌​സ് ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ അ​ഞ്ച് സ്വ​ര്‍ണം ഉ​ള്‍പ്പെ​ടെ 19 മെ​ഡ​ലു​ക​ളു​മാ​യി കേ​ര​ള ടീം ​പോ​രാ​ട്ടം അ​വ​സാ​നി​പ്പി​ച്ചു.

ചാ​മ്പ്യ​ന്‍ഷി​പ്പി​ന്‍റെ അ​വ​സാ​ന​ദി​ന​മാ​യ ഇ​ന്ന​ലെ ഒ​രു വെ​ള്ളി​യും വെ​ങ്ക​ല​വും കേ​ര​ളം സ്വ​ന്ത​മാ​ക്കി. നാ​ലാം​ദി​നം പെ​ണ്‍കു​ട്ടി​ക​ളു​ടെ അ​ണ്ട​ര്‍ 16 പെ​ന്‍റാ​ത്ത​ല​ണി​ല്‍ റി​ക്കാ​ര്‍ഡോ​ടെ സ്വ​ര്‍ണം നേ​ടി​യ അ​നാ​മി​ക അ​ജേ​ഷ് അ​ഞ്ചാം​ദി​ന​മാ​യ ഇ​ന്ന​ലെ ലോം​ഗ്ജം​പി​ല്‍ വെ​ങ്ക​ലം നേ​ടി.

മീ​റ്റ്, ദേ​ശീ​യ റി​ക്കാ​ര്‍ഡി​നെ (4.05) മ​റി​ക​ട​ക്കു​ന്ന പ്ര​ക​ട​ന​ത്തോ​ടെ​യാ​യി​രു​ന്നു അ​നാ​മി​ക​യു​ടെ (4.08) വെ​ങ്ക​ലം. റി​ക്കാ​ര്‍ഡ് കു​റി​ച്ച് ത​മി​ഴ്‌​നാ​ടി​ന്‍റെ എ​സ്. ധ​ന്യ (4.23) സ്വ​ര്‍ണം സ്വ​ന്ത​മാ​ക്കി.


അ​ണ്ട​ര്‍ 20 ആ​ണ്‍കു​ട്ടി​ക​ളു​ടെ 4x400 മീ​റ്റ​ര്‍ റി​ലേ​യി​ലാ​യി​രു​ന്നു കേ​ര​ള​ത്തി​ന്‍റെ വെ​ള്ളി മെ​ഡ​ല്‍. മു​ഹ​മ്മ​ദ് സ്വാ​ലി​ഹ്, ജാ​സിം ജെ. ​റ​സാ​ക്ക്, ജെ. ​ബി​ജോ​യ്, എ​ഡ്വി​ന്‍ മാ​ത്യു എ​ന്നി​വ​രു​ടെ സം​ഘ​മാ​ണ് കേ​ര​ള​ത്തി​നാ​യി ബാ​റ്റ​ണ്‍ കൈ​യി​ലേ​ന്തി​യ​ത്.

മീ​റ്റ് റി​ക്കാ​ര്‍ഡി​നേ​ക്കാ​ള്‍ മി​ക​ച്ച പ്ര​ക​ട​ന​ത്തോ​ടെ 3:10.98 സെ​ക്ക​ന്‍ഡി​ല്‍ കേ​ര​ളം ഫി​നി​ഷിം​ഗ് ലൈ​ന്‍ ക​ട​ന്നു. മീ​റ്റ് റി​ക്കാ​ര്‍ഡ് (3:11.03) ത​ക​ര്‍ത്ത് ത​മി​ഴ്‌​നാ​ട് (3:10.64) സ്വ​ര്‍ണം നേടി. വ​നി​ത​ക​ളു​ടെ 4x400 റി​ലേ​യി​ല്‍ കേ​ര​ളം അ​യോ​ഗ്യ​രാ​ക്ക​പ്പെ​ട്ടു.