സീനിയർ ഫുട്ബോള്‍
Wednesday, October 15, 2025 1:14 AM IST
കൊച്ചി: സംസ്ഥാന സീനിയര്‍ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കാസര്‍ഗോഡ്, മലപ്പുറം ടീമുകള്‍ ക്വാര്‍ട്ടറില്‍.
ക്വാര്‍ട്ടറില്‍ കോട്ടയമാണ് കാസര്‍ഗോഡിന്റെ എതിരാളികള്‍. ഉദ്ഘാടന മത്സരത്തില്‍ വയനാടിനെ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ 5-3നു കാസര്‍ഗോഡ് കീഴടക്കി. നിശ്ചിത സമയത്ത് ഇരുടീമും 2-2 സമനില പാലിച്ചതോടെയാണ് ഷൂട്ടൗട്ട് അരങ്ങേറിയത്.
മലപ്പുറം 9-0ന് പത്തനംതിട്ടയെ തകര്‍ത്ത് ക്വാര്‍ട്ടറിലെത്തി. മലപ്പുറത്തിന്റെ മുഹമ്മദ് മുബീന് ഹാട്രിക് നേടി.