തോറ്റു; ഇന്ത്യ പുറത്ത്
Wednesday, October 15, 2025 1:14 AM IST
മഡ്ഗാവ്: 2027എഎഫ്സി ഏഷ്യൻ കപ്പ് ഫുട്ബോൾ ഫൈനൽസ് യോഗ്യത എന്ന ഇന്ത്യൻ സ്വപ്നം പൊലിഞ്ഞു. ഇന്നലെ നടന്ന നിർണായകമായ ഗ്രൂപ്പ് സി മത്സരത്തിൽ ഇന്ത്യ 1-2നു സിംഗപ്പുരിനോട് പരാജയപ്പെട്ടു.
ലാലിൻസ്വാല ചാങ്തേയിലൂടെ 14-ാം മിനിറ്റിൽ ലീഡ് നേടിയ ശേഷമായിരുന്നു ഇന്ത്യൻ തോൽവി. സിംഗപ്പുരിനായി സോംഗ് യംഗ് ഇരട്ടഗോൾ സ്വന്തമാക്കി.
ഗ്രൂപ്പിൽ നാലു മത്സരങ്ങൾ പൂർത്തിയായപ്പോൾ ഹോങ്കോംഗിനും സിംഗപ്പുരിനും 8 പോയിന്റ് വീതമായി. രണ്ടു പോയിന്റുള്ള ഇന്ത്യ നാലാമതാണ്.