രഞ്ജി കളിക്കാം, ഏകദിനവും: മുഹമ്മദ് ഷമി
Thursday, October 16, 2025 12:16 AM IST
കോല്‍ക്കത്ത: ബിസിസിഐ മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കറിനെ ഉന്നംവച്ച് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി.
രഞ്ജി ട്രോഫി 2025-26 സീസണില്‍ ബംഗാളിനായി ഇന്നലെ കളത്തിലെത്തിയ ഷമി, 14.5 ഓവറില്‍ 37 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് സ്വന്തമാക്കി.
രഞ്ജി ട്രോഫി കളിക്കാന്‍ പറ്റുമെങ്കില്‍ എനിക്ക് 50 ഓവര്‍ (ഏകദിനം) ക്രിക്കറ്റ് കളിക്കാനും സാധിക്കുമെന്ന് ഷമി വ്യക്തമാക്കി.
ഷമിയെക്കുറിച്ച് ഒരു വിവരവും ഇല്ലെന്ന അഗാര്‍ക്കറിന്റെ പ്രതികരണത്തെ ഖണ്ഡിക്കുന്നതായിരുന്നു ഇത്. ഫിറ്റ്നസ് പ്രശ്നം ഉണ്ടായിരുന്നെങ്കില്‍ രഞ്ജി കളിക്കാന്‍ എത്തുമോ എന്നും ഷമി ചോദിച്ചു.
2023 ഏകദിന ലോകകപ്പിലും 2025 ചാമ്പ്യന്‍സ് ട്രോഫിയിലും ഇന്ത്യന്‍ പേസ് ആക്രമണത്തിന്റെ കുന്തമുനയായിരുന്നു ഷമി.