ഇന്ത്യ ഫൈനലില്‍
Saturday, October 18, 2025 12:22 AM IST
ജോഹര്‍ ബഹ്രു (മലേഷ്യ): 2025 സുല്‍ത്താന്‍ ജോഹര്‍ കപ്പ് പുരുഷ ഹോക്കിയില്‍ ഇന്ത്യയുടെ ജൂണിയര്‍ ടീം ഫൈനലില്‍.
മലയാളിതാരം പി.ആര്. ശ്രീജേഷ് പരിശീലിപ്പിക്കുന്ന ഇന്ത്യ, ലീഗ് റൗണ്ടിലെ അവസാന മത്സരത്തില്‍ മലേഷ്യയെ കീഴടക്കിയാണ് ഫൈനലിലെത്തിയത് (2-1). ഇന്നു നടക്കുന്ന ഫൈനലില്‍ ഓസ്ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികള്‍.