ന്യൂ​യോ​ര്‍​ക്ക്: പോ​ര്‍​ച്ചു​ഗ​ല്‍ ഇ​തി​ഹാ​സം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍​ഡോ ഫു​ട്ബോ​ൾ താ​ര​ങ്ങ​ളു​ടെ വാ​ര്‍​ഷി​ക വ​രു​മാ​ന​ത്തി​ല്‍ ലോ​ക​ത്തി​ൽ ഒ​ന്നാ​മ​ത്.

ഫോ​ബ്‌​സ് പു​റ​ത്തു​വി​ട്ട 2025-26 സീ​സ​ണി​ലെ വ​രു​മാ​ന​ക്ക​ണ​ക്കി​ലാ​ണ് 40കാ​ര​നാ​യ സി​ആ​ര്‍7 ഒ​ന്നാം സ്ഥാ​ന​ത്തു​ള്ള​ത്. സൗ​ദി പ്രൊ ​ലീ​ഗ് ക്ല​ബ്ബാ​യ അ​ല്‍ ന​സ​ര്‍ എ​ഫ്‌​സി​യി​ല്‍​നി​ന്നു ല​ഭി​ക്കു​ന്ന പ്ര​തി​ഫ​ല​മാ​ണ് ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍​ഡോ​യു​ടെ പ്ര​ധാ​ന വ​രു​മാ​ന സ്രോ​ത​സ്.

അ​ര്‍​ജ​ന്‍റൈ​ന്‍ സൂ​പ്പ​ര്‍ താ​രം ല​യ​ണ​ല്‍ മെ​സി​യാ​ണ് (1145 കോ​ടി രൂ​പ) വാ​ര്‍​ഷി​ക വ​രു​മാ​ന ക​ണ​ക്കി​ല്‍ ര​ണ്ടാം സ്ഥാ​ന​ത്ത്. അ​മേ​രി​ക്ക​ന്‍ മേ​ജ​ര്‍ ലീ​ഗ് ക്ല​ബ്ബാ​യ ഇ​ന്‍റ​ര്‍ മ​യാ​മി​യി​ലാ​ണ് 38കാ​ര​നാ​യ ല​യ​ണ​ല്‍ മെ​സി.


ആ​ദ്യ 10ല്‍ ​യ​മാ​ല്‍

സ്പാ​നി​ഷ് ക്ല​ബ് ബാ​ഴ്‌​സ​ലോ​ണ​യു​ടെ കൗ​മാ​ര​താ​രം ലാ​മി​ന്‍ യ​മാ​ല്‍ ആ​ദ്യ പ​ത്തി​ല്‍ ഇ​ടം​നേ​ടി. 43 മി​ല്യ​ണ്‍ ഡോ​ള​ര്‍ (379 കോ​ടി രൂ​പ) ആ​ണ് 10-ാം സ്ഥാ​ന​ത്തു​ള്ള യ​മാ​ലി​ന്‍റെ വ​രു​മാ​നം. കി​ലി​യ​ന്‍ എം​ബ​പ്പെ (837 കോ​ടി), എ​ർ​ലിം​ഗ് ഹാ​ല​ണ്ട് (705), വി​നീ​ഷ്യ​സ് ജൂ​ണി​യ​ര്‍ (529), മു​ഹ​മ്മ​ദ് സ​ല (485), സാ​ദി​യൊ മാ​നെ (476), ജൂ​ഡ് ബെ​ല്ലി​ങ്ഗം (388), എ​ന്നി​വ​രും ആ​ദ്യ പ​ത്തി​നു​ള്ളി​ലു​ണ്ട്.