തി​രു​വ​ന​ന്ത​പു​രം: പെ​യ്തി​റ​ങ്ങി​യ മ​ഴ​യ്ക്കു മു​ന്നി​ല്‍ തി​രു​വ​ന​ന്ത​പു​രം കൊ​മ്പ​ന്‍​സ് പ​ക​ച്ചു നി​ന്ന​പ്പോ​ള്‍ കി​ട്ടി​യ അ​വ​സ​രം ഗോ​ളാ​ക്കി മാ​റ്റി തൃ​ശൂ​ര്‍ മാ​ജി​ക് എ​ഫ്സി​യു​ടെ മാ​ജി​ക്.

സൂ​പ്പ​ര്‍ ലീ​ഗ് കേ​ര​ള ഫു​ട്ബോ​ളി​ൽ തൃ​ശൂ​ർ മാ​ജി​ക് എ​ഫ്സി 2025 സീ​സ​ണി​ലെ ര​ണ്ടാം ജ​യം സ്വ​ന്ത​മാ​ക്കി.

തി​രു​വ​ന​ന്ത​പു​രം കൊ​മ്പ​ന്‍​സി​നെ മ​റു​പ​ടി​യി​ല്ലാ​ത്ത ഒ​രു ഗോ​ളി​നാ​ണ് തൃ​ശൂ​ർ കീ​ഴ​ട​ക്കി​യ​ത്. മെ​യി​ൽ​സ​ൺ (12’) നേ​ടി​യ ഗോ​ളാ​ണ് വി​ധി​നി​ർ​ണ​യി​ച്ച​ത്.

മാ​ജി​ക് എ​ഫ്സി​യു​ടെ എ​സ്.​കെ. ഫാ​യി​സ് എ​ടു​ത്ത കോ​ര്‍​ണ​ര്‍ എ​ത്തി​യ​ത് ഘാ​ന​താ​രം ഫ്രാ​ന്‍​സീ​സ് ആ​ഡോ​യു​ടെ ത​ല​യി​ലേ​ക്ക്. ഒ​ന്നാം പോ​സ്റ്റി​നു മു​ന്നി​ല്‍ നി​ന്ന ആ​ഡോ പ​ന്ത് മ​നോ​ഹ​ര​മാ​യി ര​ണ്ടാം പോ​സ്റ്റി​നു മു​ന്നി​ലു​ണ്ടാ​യി​രു​ന്ന ബ്ര​സീ​ലി​യ​ന്‍ താ​രം മെ​യി​ല്‍​സ​ണ്‍ ആ​ല്‍​വ്സി​നു മു​ന്നി​ലേ​ക്ക് മ​റി​ച്ചു.


പോ​സ്റ്റി​നു മു​ന്നി​ല്‍ നി​ന്ന മെ​യി​ല്‍​സ​ണ്‍ കൊ​മ്പ​ന്‍​സി​ന്‍റെ പ്ര​തി​രോ​ധ നി​ര​യെ​യും ഗോ​ളി ആ​ര്യ​ന്‍ ആ​ഞ്ജ​നെയ​നേ​യും കാ​ഴ്ച്ച​ക്കാ​രാ​ക്കി കൊ​മ്പ​ന്‍​സി​ന്‍റെ ഗോ​ള്‍ വ​ല കു​ലു​ക്കി. കൊ​മ്പ​ന്‍​സി​ന്‍റെ ര​ണ്ടാം തോ​ല്‍​വി​.