തൻവിക്ക് വെള്ളി
Monday, October 20, 2025 1:44 AM IST
ഗുവാഹത്തി: ലോക ജൂണിയർ വനിത സിംഗിൾസ് ബാഡ്മിന്റണിൽ വെള്ളി മെഡലുമായി അഭിമാനമായി ഇന്ത്യയുടെ തൻവി ശർമ. ടോപ് സീഡായ 16കാരി തൻവിയെ രണ്ടാം സീഡ് തായ്ലൻഡ് താരം അന്യാപത് ഫിചിത്പ്രീചാസക് 15-7, 15-12 സ്കോറിന് പരാജയപ്പെടുത്തി ലോക ജൂണിയർ ചാന്പ്യനായി.
വനിത സിംഗിൾസിൽ 17 വർഷത്തെ മെഡൽ വരൾച്ച വെള്ളി സ്വന്തമാക്കി തൻവി അവസാനിപ്പിച്ചു. അപർണ പോപ്പറ്റ് (1996ൽ വെള്ളി), സൈന നെഹ് വാള് (2006ൽ വെള്ളി, 2008ൽ സ്വർണം) എന്നിവർക്ക് ശേഷം മെഡൽ നേടുന്ന മൂന്നാമത് ഇന്ത്യൻ വനിതാ താരമാണ് തൻവി.