അൽ നാസറിന് വന്പൻ ജയം
Monday, October 20, 2025 1:44 AM IST
റിയാദ്: സൗദി പ്രോ ലീഗിൽ അൽ ഫത്തേഹിനെ ഒന്നിനെതിരേ അഞ്ചു ഗോളുകൾക്ക് തോൽപ്പിച്ച് അൽ നാസർ. ജാവോ ഫെലിക്സ് ഹാട്രിക് ഗോൾ നേടിയപ്പോൾ ക്രിസ്റ്റാനോ റൊണാൾഡോ ഒരു ഗോളുമായി കളം നിറഞ്ഞു. കിംഗ്സ്ലി കോമൻ ശേഷിക്കുന്ന ഒരു ഗോൾ നേടി. ജാവോയുടെ സീസണിലെ രണ്ടാം ഹാട്രിക്ക് നേട്ടമാണിത്. റൊണാൾഡോ 800 ക്ലബ് ഗോളുകൾ എന്ന ചരിത്ര നേട്ടത്തിലും തൊട്ടു.
സ്വപ്നസമാനമായ കുതിപ്പാണ് അൽ നാസർ ഇത്തവണ സൗദി പ്രൊ ലീഗിൽ നടത്തുന്നത്. സീസണിലെ ആദ്യ മത്സരങ്ങളിലും വിജയിച്ചു. നേരത്തേ 2014-15, 2018-19 സീസണുകളിൽ മാത്രമാണ് ക്ലബ് ഇങ്ങനെയൊരു കുതിപ്പ് നടത്തിയത്. ആ രണ്ട് സീസണിലും കിരീടം നേടാനും ടീമിന് സാധിച്ചു.