"പദ്മാവത്' വിവാദം സംഭവിക്കാൻ പാടില്ലാത്തതെന്നു സൂചിപ്പിച്ച് ബിഗ് ബി
Friday, January 19, 2018 4:50 PM IST
ന്യൂഡൽഹി: സഞ്ജയ് ലീല ബെൻസാലി ചിത്രം "പദ്മാവതി'ന്‍റെ പ്രദർശനവുമായി ബന്ധപ്പെട്ട വിവാദം കത്തുന്നതിനിടെ, ചിത്രത്തിന് പരോക്ഷ പിന്തുണ നൽകിയും "പദ്മാവത്' വിവാദം അവസാനിപ്പിക്കേണ്ടതാണെന്നും സൂചിപ്പിച്ച് ബോളീവുഡിന്‍റെ ബിഗ് ബി അമിതാഭ് ബച്ചൻ.

തന്‍റെ ട്വിറ്റർ പേജിലൂടെയാണ് അദ്ദേഹം ചിത്രത്തിന് പരോക്ഷമായി പിന്തുണ അറിയിച്ചത്. ഇരുണ്ട ഹാളിൽ ഒരു സിനിമ കാണുന്ന സമയത്ത് ആസ്വാദകർ ജാതി-മത-വർഗ-വർണ വ്യത്യാസങ്ങൾ നോക്കാറില്ലെന്നും അടുത്തിരിക്കുന്നത് ആരാണെന്നു പോലും പലപ്പോഴും നോക്കാറില്ലെന്നും അദ്ദേഹം കുറിച്ചു.

സ്ക്രീനിൽ തെളിയുന്നത് എന്താണോ അത് ആസ്വദിക്കുക മാത്രമാണ് നാം അപ്പോൾ ചെയ്യുന്നതെന്നും അഭിപ്രായപ്പെട്ട ബിഗ് ബി, ചിത്രം കാണുമ്പോൾ ഒരേസമയത്ത് ചിരിക്കുകയും ഒരേസമയത്ത് കരയുകയും ഒരേസമയത്ത് പാട്ടുകൾക്കൊപ്പം പാടുകയും ചെയ്യുന്നവരാണ് ആസ്വാദകർ എന്നും കുറിച്ചു. ഭിന്നിപ്പിക്കലുകളുടെ ലോകത്ത് ഒരുമയുടെ വഴിയാണ് സിനിമ തുറന്നിടുന്നതെന്നും അമിതാഭ് ബച്ചൻ രേഖപ്പെടുത്തി.

ചിത്രം പ്രദർശിപ്പിച്ച ബീഹാറിലെ തിയറ്റർ രജപുത്ര കർണിസേന തല്ലിത്തകർക്കുകയും ഒപ്പം സെൻസർ ബോർഡ് തലവനെതിരെ ഉൾപ്പെടെ ഭീഷണി മുഴക്കുകയും ചെയ്തതിനു പിന്നാലെയാണ് ബിച്ചൻ ട്വിറ്ററിലൂടെ പ്രതികരിച്ചത്.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...