ബു​റേ​വി ശ​ക്തി​കു​റ​ഞ്ഞു; അ​തി​തീ​വ്ര ന്യൂ​ന​മ​ർ​ദ​മാ​യി; ദു​ർ​ബ​ല​മാ​യി കേ​ര​ള​ത്തി​ലേ​ക്ക്
Friday, December 4, 2020 12:00 PM IST
തി​രു​വ​ന​ന്ത​പു​രം: ബു​റേ​വി ചു​ഴ​ലി​ക്കാ​റ്റ് ശ​ക്തി കു​റ​ഞ്ഞ് അ​തി​തീ​വ്ര ന്യൂ​ന​മ​ർ​ദ​മാ​യ​താ​യി കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു. കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പി​ന്‍റെ ഏ​റ്റ​വും പു​തി​യ ബു​ള്ള​റ്റി​ൻ പ്ര​കാ​രം അ​തി​തീ​വ്ര ന്യൂ​ന​മ​ർ​ദം ത​മി​ഴ്നാ​ട്ടി​ലൂ​ടെ സ​ഞ്ച​രി​ച്ച് കൂ​ടു​ത​ൽ ദു​ർ​ബ​ല​മാ​യി ഒ​രു ന്യൂ​ന​മ​ർ​ദ​മാ​യി മാ​റി കൊ​ണ്ടാ​യി​രി​ക്കും കേ​ര​ള​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ക.

കേ​ര​ള​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്പോ​ൾ മ​ണി​ക്കൂ​റി​ൽ ഏ​ക​ദേ​ശം 30 മു​ത​ൽ 40 കി​മീ വേ​ഗ​ത​യാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ വ​ട​ക്ക് കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ലൂ​ടെ ന്യൂ​ന​മ​ർ​ദം അ​റ​ബി​ക്ക​ട​ലി​ലെ​ത്തും. ബു​റേ​വി ചു​ഴ​ലി​ക്കാ​റ്റ് മാ​ന്നാ​ർ ക​ട​ലി​ടു​ക്കി​ൽ, ത​മി​ഴ്നാ​ട് രാ​മ​നാ​ഥ​പു​ര​ത്തി​ന​ടു​ത്ത് വെ​ച്ച് ത​ന്നെ ശ​ക്തി കു​റ​ഞ്ഞ് ഒ​രു തീ​വ്ര ന്യൂ​ന​മ​ർ​ദ​മാ​യി മാ​റി​യി​രി​ക്കു​ന്നെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു.

മ​ന്നാ​ർ ക​ട​ലി​ടു​ക്കി​ൽ എ​ത്തി​യ ബു​റേ​വി ചു​ഴ​ലി​ക്കാ​റ്റ് ക​ഴി​ഞ്ഞ മൂ​ന്നു മ​ണി​ക്കൂ​റാ​യി രാ​മ​നാ​ഥ​പു​ര​ത്തി​ന് സ​മീ​പ​മാ​യി തു​ട​രു​ക​യാ​ണ്. ഇ​ത് രാ​മ​നാ​ഥ​പു​ര​ത്തു​നി​ന്ന് 40 കി​മീ ദൂ​ര​ത്തി​ലും, പാ​ന്പ​നി​ൽ നി​ന്നും 70 കി​മീ ദൂ​ര​ത്തി​ലും, ക​ന്യാ​കു​മാ​രി​യി​ൽ നി​ന്ന് ഏ​ക​ദേ​ശം 160 കി​മീ ദൂ​ര​ത്തി​ലു​മാ​ണ്. നി​ല​വി​ൽ അ​തി​തീ​വ്ര ന്യൂ​ന​മ​ർ​ദ​ത്തി​ന്‍റെ പ​ര​മാ​വ​ധി വേ​ഗ​ത മ​ണി​ക്കൂ​റി​ൽ 55 മു​ത​ൽ 65 കി​മീ വ​രെ​യും ചി​ല അ​വ​സ​ര​ങ്ങ​ളി​ൽ 75 കി​മീ വ​രെ​യു​മാ​ണ്.

അ​തി​തീ​വ്ര ന്യൂ​ന​മ​ർ​ദം ഡി​സം​ബ​ർ നാ​ലി​ന് പു​ല​ർ​ച്ച​യോ​ടെ രാ​മ​നാ​ഥ​പു​രം, തൂ​ത്തു​ക്കു​ടി ജി​ല്ല​ക​ളി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്പോ​ൾ കാ​റ്റി​ന്‍റെ പ​ര​മാ​വ​ധി വേ​ഗ​ത മ​ണി​ക്കൂ​റി​ൽ ഏ​ക​ദേ​ശം 50 മു​ത​ൽ 60 കി​മീ വ​രെ​യും ചി​ല അ​വ​സ​ര​ങ്ങ​ളി​ൽ 70 കി​ലോ​മീ​റ്റ​ർ വ​രെ​യും ആ​യി​രി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

കേ​ര​ള​ത്തി​ൽ ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ​തോ അ​തി​ശ​ക്ത​മാ​യ​തോ ആ​യ മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത​യു​ണ്ട്. ഇ​നി​യൊ​രു അ​റി​യി​പ്പു​ണ്ടാ​കു​ന്ന​ത് വ​രെ കേ​ര​ള തീ​ര​ത്ത് നി​ന്ന് ക​ട​ലി​ൽ പോ​കു​ന്ന​ത് പൂ​ർ​ണ​മാ​യും നി​രോ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. വി​ല​ക്ക് എ​ല്ലാ​ത​രം മ​ൽ​സ്യ​ബ​ന്ധ​ന യാ​ന​ങ്ങ​ൾ​ക്കും ബാ​ധ​ക​മാ​യി​രി​ക്കും. ന്യൂ​ന​മ​ർ​ദ​ത്തി​ന്‍റെ വി​കാ​സ​വും സ​ഞ്ചാ​ര​പ​ഥ​വും വി​ല​യി​രു​ത്തി സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി അ​നു​മ​തി ന​ൽ​കു​ന്ന​ത് വ​രെ കേ​ര​ള തീ​ര​ത്ത് നി​ന്ന് ക​ട​ലി​ൽ പോ​കാ​ൻ അ​നു​വ​ദി​ക്കു​ന്ന​ത​ല്ലെ​ന്നും മു​ന്ന​റി​യി​പ്പി​ൽ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.