മു​ൻ​ കേ​ന്ദ്രമ​ന്ത്രി ജ​സ്വ​ന്ത് സിം​ഗ് അ​ന്ത​രി​ച്ചു
Sunday, September 27, 2020 12:31 PM IST
ന്യൂ​ഡ​ൽ​ഹി: മു​ന്‍ കേ​ന്ദ്ര​മ​ന്ത്രി ജ​സ്വ​ന്ത് സിം​ഗ്(82) അ​ന്ത​രി​ച്ചു. ഡ​ല്‍​ഹി​യി​ല്‍ വ​ച്ചാ​യി​രു​ന്നു അ​ന്ത്യം.
എ.ബി. വാ​ജ്‌​പേ​യി മ​ന്ത്രിസ​ഭ​ക​ളി​ല്‍ വി​ദേ​ശ​കാ​ര്യ, പ്ര​തി​രോ​ധ, ധ​ന​കാ​ര്യ മ​ന്ത്രി​പ​ദം അ​ല​ങ്ക​രി​ച്ചി​ട്ടു​ണ്ട്. അ​ഞ്ച് ത​വ​ണ രാ​ജ്യ​സ​ഭ​യി​ലും നാ​ല് ത​വ​ണ ലോ​ക്സ​ഭ​യി​ലും അം​ഗ​മാ​യി​രു​ന്നു.

വീ​ണ് പ​രി​ക്കേ​റ്റ​തി​നെ തു​ട​ര്‍​ന്ന് അ​ദ്ദേ​ഹം വ​ര്‍​ഷ​ങ്ങ​ളാ​യി കോ​മ​യി​ലാ​യി​രു​ന്നു. ഡ​ല്‍​ഹി​യി​ലെ സൈ​നി​ക ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു ചി​കി​ത്സ. പ്ര​തി​രോ​ധമ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ര​ണം അ​റി​യി​ച്ച​ത്.

ജ​സ്വ​ന്ത് സിം​ഗി​ന്‍റെ മ​ര​ണ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.