ജീവന് ഭീഷണി ഉണ്ടെന്ന് കാരാട്ട് റസാഖ് എംഎൽഎ
Monday, October 23, 2017 6:51 PM IST
കോഴിക്കോട്: ജീവന് ഭീഷണി ഉണ്ടെന്ന് കൊടുവള്ളി എംഎൽഎ കാരാട്ട് റസാഖ്. തുടർച്ചയായി രണ്ട് ദിവസം തനിക്കെതിരെ വധശ്രമം ഉണ്ടായെന്നും ഇക്കാര്യം ചൂണ്ടിക്കാടി പോലീസിൽ പരാതി നൽകിയെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ കൊടുവള്ളി പോലീസ് നടപടി സ്വീകരിക്കുന്നില്ലെന്നും ഡിജിപിക്കു നൽകിയ പരാതിയിലെ പോലും പ്രതികളെ പോലീസ് പിടികൂടുന്നില്ലെന്നും റസാഖ് ആരോപിച്ചു.

മണ്ഡലത്തിൽ ഇറങ്ങി പ്രവർത്തിക്കാൻ പോലും സാഹചര്യമില്ല. വധശ്രമത്തിന് പിന്നീൽ മുസ്‌ലിം ലീഗ് പ്രവർത്തകരാണെന്നും മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകുമെന്നും എംഎൽഎ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...