ലോ​ക്സ​ഭ സ​മ്മേ​ള​നം ബു​ധ​നാ​ഴ്ച അ​വ​സാ​നി​പ്പി​ക്കാ​ൻ സാ​ധ്യ​ത
Sunday, September 20, 2020 9:28 AM IST
ന്യൂ​ഡ​ൽ​ഹി: എം​പി​മാ​ർ​ക്കു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ലോ​ക്സ​ഭ​യു​ടെ വ​ർ​ഷ​കാ​ല സ​മ്മേ​ള​നം വെ​ട്ടി​ച്ചു​രു​ക്കി​യേ​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ട്. ബു​ധ​നാ​ഴ്ച​യോ​ടെ സ​മ്മേ​ള​നം അ​വ​സാ​നി​പ്പി​ക്കാ​നാ​ണ് നീ​ക്കം. പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളു​മാ​യി ആ​ലോ​ചി​ച്ച​ശേ​ഷ​മാ​ണ് സ​ർ​ക്കാ​ർ ഇ​ക്കാ​ര്യം തീ​രു​മാ​നി​ച്ച​ത്.

എം​പി​മാ​രു​ടെ സു​ര​ക്ഷ​യെ മു​ൻ​നി​ർ​ത്തി​യാ​ണ് കേ​ന്ദ്ര​നീ​ക്കം. ലോ​ക്സ​ഭ സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യി ന​ട​ത്തി​യ കോ​വി​ഡ് പ​രി​ശോ​ധ​ന​യി​ൽ നെ​ഗ​റ്റീ​വാ​യ മൂ​ന്ന് എം​പി​മാ​ർ​ക്ക് പി​ന്നീ​ട് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഈ ​സാ​ഹ​ച​ര്യം കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​ണ് ലോ​ക്സ​ഭ സ​മ്മേ​ള​നം വെ​ട്ടി​ച്ചു​രു​ക്കാ​ൻ ആ​ലോ​ചി​ക്കു​ന്ന​ത്.

പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളും സ​ഭാ സ​മ്മേ​ള​നം അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​ന് അ​നു​കൂ​ല​മാ​ണ്. രാ​ജ്യ​സ​ഭ​യും ബു​ധ​നാ​ഴ്ച​യോ​ടെ അ​വ​സാ​നി​പ്പി​ക്കാ​നാ​ണ് സാ​ധ്യ​ത.

കേ​ന്ദ്ര​മ​ന്ത്രി​മാ​രാ​യ നി​തി​ൻ ഗ​ഡ്ക​രി​ക്കും പ്ര​ഹ്ലാ​ദ് സിം​ഗ് പ​ട്ടേ​ലി​നും അ​ട​ക്കം 30 എം​പി​മാ​ർ​ക്കാ​ണ് ഇ​തു​വ​രെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഒ​ക്ടോ​ബ​ർ ഒ​ന്നു​വ​രെ അ​വ​ധി​ക​ളൊ​ന്നു​മി​ല്ലാ​തെ സ​ഭ ന​ട​ത്താ​നാ​യി​രു​ന്നു തീ​രു​മാ​നി​ച്ചി​രു​ന്ന​ത്.​സ​മ്മേ​ള​നം തു​ട​ങ്ങു​ന്ന​തി​നു മു​ന്പ് പ​രി​ശോ​ധ​ന​യി​ൽ 25 എം​പി​മാ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.