മ​ഹാ​രാ​ഷ്ട്ര നി​യ​മ​സ​ഭാ കൗ​ണ്‍​സി​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​ക്ക് ക​ന​ത്ത തി​രി​ച്ച​ടി
Friday, December 4, 2020 12:16 PM IST
നാ​ഗ്പു​ർ: മ​ഹാ​രാ​ഷ്ട്ര നി​യ​മ​സ​ഭാ കൗ​ണ്‍​സി​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​ക്കു ക​ന​ത്ത തി​രി​ച്ച​ടി. തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ന്ന ആ​റു സീ​റ്റു​ക​ളി​ൽ ഒ​രി​ട​ത്ത് മാ​ത്ര​മാ​ണു ബി​ജെ​പി ജ​യി​ച്ച​ത്.

നാ​ലി​ട​ത്തു കോ​ണ്‍​ഗ്ര​സ്- എ​ൻ​സി​പി- ശി​വ​സേ​ന സ​ഖ്യം വി​ജ​യി​ച്ചു. ഒ​രു സീ​റ്റ് സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി നേ​ടി. കോ​ണ്‍​ഗ്ര​സ്, എ​ൻ​സി​പി പാ​ർ​ട്ടി​ക​ളു​ടെ ര​ണ്ടു സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് മ​ഹാ​സ​ഖ്യ​ത്തി​ൽ വി​ജ​യി​ച്ച​ത്. ശി​വ​സേ​ന അ​മ​രാ​വ​തി​യി​ലെ ഒ​രു സീ​റ്റി​ലാ​ണ് മ​ത്സ​രി​ച്ച​ത്. ഇ​വി​ടെ പി​ന്നി​ലാ​കു​ക​യും ചെ​യ്തു.

ആ​ർ​എ​സ്എ​സ് ആ​സ്ഥാ​നം സ്ഥി​തി ചെ​യ്യു​ന്ന നാ​ഗ്പൂ​രി​ലും പ​ര​ന്പ​രാ​ഗ​ത ശ​ക്തി​കേ​ന്ദ്ര​മാ​യ പൂ​ന​യി​ലും ബി​ജെ​പി​യെ കോ​ണ്‍​ഗ്ര​സ് അ​ട്ടി​മ​റി​ച്ച​താ​ണ് ശ്ര​ദ്ധേ​യ​മാ​യ മാ​റ്റം. 30 വ​ർ​ഷ​മാ​യി ബി​ജെ​പി വി​ജ​യി​ച്ചു​വ​ന്ന സീ​റ്റാ​ണ് നാ​ഗ്പൂ​രി​ലേ​ത്.

കേ​ന്ദ്ര​മ​ന്ത്രി​യും മു​തി​ർ​ന്ന ബി​ജെ​പി നേ​താ​വു​മാ​യ നി​തി​ൻ ഗ​ഡ്ക​രി, മു​ൻ മു​ഖ്യ​മ​ന്ത്രി ദേ​വേ​ന്ദ്ര ഫ​ഡ്നാ​വി​സി​ന്‍റെ പി​താ​വ് ഗം​ഗാ​ധ​ർ റാ​വു ഫ​ഡ്നാ​വി​സ് എ​ന്നി​വ​രു​ടെ ശ​ക്തി​കേ​ന്ദ്ര​മാ​ണ് നാ​ഗ്പു​ർ. ആ​ർ​എ​സ്എ​സ് ആ​സ്ഥാ​നം സ്ഥി​തി ചെ​യ്യു​ന്ന​തും ഇ​വി​ടെ​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.