സ്വ​ർ​ണ വി​ല​യി​ൽ ക​ന​ത്ത ഇ​ടി​വ്
Tuesday, November 24, 2020 11:11 AM IST
കൊ​ച്ചി: സ്വ​ര്‍​ണ വി​ല​യി​ല്‍ വ​ന്‍ ഇ​ടി​വ്. ഗ്രാ​മി​ന് 90 രൂ​പ​യും പ​വ​ന് 720 രൂ​പ​യു​മാ​ണ് ഇ​ന്ന് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 4,620 രൂ​പ​യും പ​വ​ന് 36,960 രൂ​പ​യു​മാ​യി.

അ​ന്താ​രാ​ഷ്‌ട്ര വി​ല​യി​ലു​ണ്ടാ​യ ഇ​ടി​വാ​ണ് സം​സ്ഥാ​ന​ത്തെ വി​ല​യി​ലും പ്ര​തി​ഫ​ലി​ച്ച​ത്. ന​വം​ബ​ർ മാ​സ​ത്തി​ലെ ഏ​റ്റ​വും കു​റ​ഞ്ഞ നി​ര​ക്കാ​ണി​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.