ബസ് ചാർജ് വർധന: തൃപ്തരല്ലെന്ന് ബസുടമകൾ
Wednesday, February 14, 2018 10:57 AM IST
തിരുവനന്തപുരം: ബസ് ചാർജ് വർധനയിൽ തൃപ്തരല്ലെന്ന് ബസുടമകൾ. ചാർജ് വർധന അപര്യാപ്തമാണ്. വിദ്യാർഥികളുടെ നിരക്ക് വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും ബസ് സമരം സംബന്ധിച്ച് വ്യാഴാഴ്ച നടക്കുന്ന യോഗത്തിൽ തീരുമാനിക്കുമെന്നും ടി. ഗോപിനാഥ് അറിയിച്ചു.

ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് ബസ് ചാർജ് വർധിപ്പിച്ചത്. ഓ​​​ർ​​​ഡി​​​ന​​​റി ബ​​​സു​​​ക​​​ളു​​​ടെ മി​​​നി​​​മം ചാ​​ർ​​ജ് ഏ​​​ഴു രൂ​​​പ​​​യി​​​ൽനി​​​ന്ന് എ​​​ട്ടു രൂ​​​പ​​​യാ​​​യി വ​​​ർ​​​ധി​​​പ്പി​​​ച്ചു. അതേസമയം വിദ്യാർഥികളുടെ മിനിമം നിരക്കിൽ മാറ്റമില്ല.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.