രാ​ജ​സ്ഥാ​ൻ രാ​ഷ്ട്രീ​യ പ്ര​തി​സ​ന്ധി​യി​ൽ കോ​ൺ​ഗ്ര​സി​ന് വീ​ണ്ടും തി​രി​ച്ച​ടി
Monday, July 13, 2020 10:53 PM IST
ജ​യ്പു​ർ: രാ​ജ​സ്ഥാ​ൻ രാ​ഷ്ട്രീ​യ പ്ര​തി​സ​ന്ധി​യി​ൽ കോ​ൺ​ഗ്ര​സി​ന് വീ​ണ്ടും തി​രി​ച്ച​ടി. അ​വി​ശ്വാ​സ​പ്ര​മേ​യം കൊ​ണ്ടു​വ​രി​ക​യാ​ണെ​ങ്കി​ൽ കോ​ൺ​ഗ്ര​സി​നെ അ​നു​കൂ​ലി​ച്ച് വോ​ട്ടു ചെ​യ്യ​രു​തെ​ന്ന് ഭാ​ര​തി​യ ട്രൈ​ബ​ൽ പാ​ർ​ട്ടി (ബി​ടി​പി) നി​ല​പാ​ടെ​ടു​ത്തു.

രാ​ജ​സ്ഥാ​നി​ൽ ബി​ടി​പി​യ്ക്ക് ര​ണ്ട് എം​എ​ൽ​എ​മാ​രാ​ണ് ഉ​ള്ള​ത്. വോ​ട്ടിം​ഗി​നാ​യി എം​എ​ൽ​എ​മാ​ർ നി​യ​മ​സ​ഭ​യി​ല്‍ ഹാ​ജ​രാ​കേ​ണ്ട​തി​ല്ല എ​ന്ന് ബി​ടി​പി അ​ധ്യ​ക്ഷ​ന്‍ മ​ഹേ​ഷ് ഭാ​യി വാ​സ​വ നി​ർ​ദേ​ശി​ച്ചു. ക​ത്തി​ലൂ​ടെ​യാ​ണ് നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

അ​തേ​സ​മ​യം, സ​ച്ചി​ൻ പൈ​ല​റ്റി​നെ അ​നു​ന​യി​പ്പി​ക്കാ​നു​ള്ള കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ന്‍റെ ശ്ര​മം തു​ട​രു​ക​യാ​ണ്. അദ്ദേഹം തി​രി​ച്ചു​വ​ര​ണ​മെ​ന്നും പ്ര​ശ്ന​ങ്ങ​ൾ ച​ർ​ച്ച​യി​ലൂ​ടെ പ​രി​ഹ​രി​ക്കാ​മെ​ന്നും കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ അ​ഭ്യ​ർ​ഥി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.