ര​ണ്ട് ഡോ​സ് വാ​ക്സി​ൻ എ​ടു​ത്ത താ​മ​സ​വി​സ​ക്കാ​ർ​ക്ക് മ​ട​ങ്ങി​യെ​ത്താം: യു​എ​ഇ
ര​ണ്ട് ഡോ​സ് വാ​ക്സി​ൻ എ​ടു​ത്ത താ​മ​സ​വി​സ​ക്കാ​ർ​ക്ക് മ​ട​ങ്ങി​യെ​ത്താം: യു​എ​ഇ
Friday, September 10, 2021 9:58 PM IST
ദു​ബാ​യ്: ലോ​കാ​രോ​ഗ്യ സം​ഘ​ട​ന അം​ഗീ​ക​രി​ച്ച കോ​വി​ഡ് വാ​ക്സി​ന്‍റെ ര​ണ്ട് ഡോ​സും എ​ടു​ത്ത താ​മ​സ വി​സ​ക്കാ​ർ​ക്ക് ഞാ​യ​റാ​ഴ്ച മു​ത​ൽ മ​ട​ങ്ങി​വ​രാ​മെ​ന്ന് യു​എ​ഇ. ഇ​ന്ത്യ ഉ​ൾ​പ്പെ​ടെ 15 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​ർ​ക്കാ​ണ് മ​ട​ങ്ങി​യെ​ത്താ​ൻ അ​നു​മ​തി ന​ൽ​കി​യ​ത്.

ആ​റു മാ​സ​ത്തി​ല​ധി​കം വി​ദേ​ശ​ത്ത് താ​മ​സി​ച്ച വാ​ക്‌​സി​ന്‍ കു​ത്തി​വ​ച്ച എ​ല്ലാ താ​മ​സ വി​സ​ക്കാ​ര്‍​ക്കും തി​രി​ച്ചു വ​രാ​മെ​ന്ന് ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ സ​മി​തി​യും യു​എ​ഇ താ​മ​സ-കു​ടി​യേ​റ്റ വ​കു​പ്പ് വ്യ​ക്ത​മാ​ക്കി.​സാ​ധു​ത​യു​ള്ള താ​മ​സ വി​സ​ക്കാ​ര്‍​ക്കാ​ണ് യു​എ​ഇ​യി​ല്‍ തി​രി​കെ എ​ത്താ​ന്‍ ക​ഴി​യു​ക.

ഇ​ന്ത്യ​ക്ക് പു​റ​മേ പാ​ക്കി​സ്ഥാ​ൻ, ബം​ഗ്ലാ​ദേ​ശ്, നേ​പ്പാ​ൾ, ശ്രീ​ല​ങ്ക, വി​യ​റ്റ്നാം, ന​മീ​ബി​യ, സാം​ബി​യ, ഡെ​മോ​ക്രാ​റ്റി​ക് റി​പ്പ​ബ്ലി​ക്ക് ഓ​ഫ് കോം​ഗോ, ഉ​ഗാ​ണ്ട, സി​യ​റ ലി​യോ​ൺ, ലൈ​ബീ​രി​യ, ദ​ക്ഷി​ണാ​ഫ്രി​ക്ക, നൈ​ജീ​രി​യ, അ​ഫ്ഗാ​നി​സ്ഥാ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​ർ​ക്കാ​ണ് യാ​ത്രാ​നു​മ​തി ല​ഭി​ച്ച​ത്.

വാ​ക്സി​ന്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഫെ​ഡ​റ​ൽ അ​ഥോ​റി​റ്റി ഫോ​ർ ഐ​ഡ​ന്‍റി​റ്റി ആ​ൻ​ഡ് സി​റ്റി​സ​ൺ​ഷി​പ്പ് (ഐ​സി​എ) വെ​ബ്സൈ​റ്റി​ല്‍ അ​പ്‌​ലോ​ഡ് ചെ​യ്താ​ൽ യാ​ത്രാ​നു​മ​തി ല​ഭി​ക്കും. യാ​ത്ര​ക്കാ​ർ​ക്ക് പു​റ​പ്പെ​ടു​ന്ന​തി​ന് മു​മ്പ് 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ അം​ഗീ​കൃ​ത ലാ​ബി​ൽ ന​ട​ത്തി​യ ക്യൂ​ആ​ർ കോ​ഡ് ഉ​ള്ള നെ​ഗ​റ്റീ​വ് പി​സി​ആ​ർ പ​രി​ശോ​ധ​നാ ഫ​ല​വും ഹാ​ജ​രാ​ക്കേ​ണ്ട​തു​ണ്ട്.

ബോ​ർ​ഡിം​ഗി​ന് തൊ​ട്ട് മു​മ്പും യു​എ​ഇ​യി​ല്‍ എ​ത്തി നാ​ലാം ദി​ന​വും ആ​റാം ദി​ന​വും പി​സി​ആ​ർ ടെ​സ്റ്റ് ന​ട​ത്ത​ണം. 16 വ​യ​സിന് താ​ഴെ​യു​ള്ള കു​ട്ടി​ക​ളെ ഈ ​ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. വാ​ക്സി​ന്‍ സ്വീ​ക​രി​ച്ച​വ​ര്‍​ക്ക് രാ​ജ്യ​ത്ത് ക്വാ​റ​ന്‍റൈ​നി​ല്ല.

അ​തേ​സ​മ​യം, പ്ര​തി​രോ​ധ വാ​ക്സി​ൻ സ്വീ​ക​രി​ക്കാ​തെ ഇ​ന്ത്യ​യി​ല്‍ നി​ന്ന് അ​ബു​ദാ​ബി​യി​ലെ​ത്തു​ന്ന​വ​ര്‍​ക്ക് പ​ത്ത് ദി​വ​സം ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യ​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.