ദ​ക്ഷി​ണ​കൊ​റി​യ​ൻ പ്ര​സി​ഡ​ന്‍റി​ന്‍റെ ഓ​ഫീ​സി​ൽ കി​മ്മി​നെ പു​ക​ഴ്ത്തു​ന്ന ല​ഘു​ലേ​ഖ​ക​ൾ
Monday, October 16, 2017 9:12 AM IST
സി​യൂ​ൾ: ഉ​ത്ത​ര​കൊ​റി​യ​യു​ടെ ആ​ശ​യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന ല​ഘു​ലേ​ഖ ദ​ക്ഷി​ണ​കൊ​റി​യ​യു​ടെ പ്ര​സി​ഡ​ന്‍റി​ന്‍റെ ഓ​ഫീ​സ് കോ​ന്പൗ​ണ്ടി​ൽ ക​ണ്ടെ​ത്തി. പ്യോം​ഗ്യാം​ഗി​നെ പു​ക​ഴ്ത്തു​ന്ന ല​ഘു​ലേ​ഖ​ക​ളാ​ണു സി​യൂ​ളി​ൽ​നി​ന്നു ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​തെ​ന്ന് ദ​ക്ഷി​ണ കൊ​റി​യ​ൻ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഉ​ത്ത​ര​കൊ​റി​യ​ൻ ഭ​ര​ണാ​ധി​കാ​രി കിം ​ജോം​ഗ് ഉ​ന്നി​നെ പു​ക​ഴ്ത്തു​ന്ന വാ​ക്കു​ക​ളാ​ണ് ല​ഘു​ലേ​ഖ​യു​ടെ ഉ​ള്ള​ട​ക്കം.

കൊ​റി​യ​ൻ യു​ദ്ധ​ത്തി​നു​ശേ​ഷം സൈ​നി​ക മു​ക്ത​മാ​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ ആ​ശ​യ പ്ര​ചാ​ര​ണ ല​ഘു​ലേ​ഖ​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​തി​നാ​യി ഇ​രു​രാ​ജ്യ​ങ്ങ​ളും ബ​ലൂ​ണു​ക​ൾ ഉ​പ​യോ​ഗി​ക്കാ​റു​ണ്ട്. ഇ​ത്ത​ര​ത്തി​ൽ കാ​റ്റി​ൽ പ​റ​ന്നു​വ​ന്ന​താ​കാം ഈ ​ല​ഘു​ലേ​ഖ​ക​ൾ എ​ന്നാ​ണു സു​ര​ക്ഷാ വി​ഭാ​ഗ​ത്തി​ന്‍റെ നി​ഗ​മ​നം. ഈ ​സൈ​നി​ക മു​ക്ത പ്ര​ദേ​ശ​ത്തു​നി​ന്നു 35 കി​ലോ​മീ​റ്റ​ർ മാ​ത്രം അ​കെ​ല​യാ​ണ് സി​യൂ​ൾ.

ഒ​രി​ക്ക​ൽ ദ​ക്ഷി​ണ​കൊ​റി​യ​ൻ പ്ര​സി​ഡ​ന്‍റി​ന്‍റെ കൊ​ട്ടാ​രം ആ​ക്ര​മി​ക്കാ​ൻ ഉ​ത്ത​ര​കൊ​റി​യ പ​ട്ടാ​ള​ത്തെ അ​യ​ച്ചി​രു​ന്നു. തു​ട​ർ​ച്ച​യാ​യ ആ​ണ​വ പ​രീ​ക്ഷ​ണ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ യു​എ​സു​മാ​യി ഏ​റ്റു​മു​ട്ട​ലി​ന്‍റെ വ​ക്കി​ലാ​ണ് ഉ​ത്ത​ര​കൊ​റി​യ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...