പീഡനക്കേസിൽ ജ്യോതിഷിക്കു പത്തുവർഷം കഠിന തടവ്
Saturday, October 21, 2017 3:06 PM IST
ബാ​​​ല​​​സോ​​​ർ(​​​ഒ​​​ഡീ​​​ഷ): അ​​​ഞ്ചു​ വ​​​യ​​​സു​​​ള്ള പെ​​​ൺ​​​കു​​​ട്ടി​​​യെ ഉ​​പ​​ദ്ര​​വി​​ച്ച കേ​​​സി​​​ൽ ജ്യോ​​​തി​​​ഷി​​​യെ പ​​​ത്തു ​വ​​​ർ​​​ഷ​​​ത്തെ ക​​​ഠി​​​ന ത​​​ട​​​വി​​​നു​ ശി​​​ക്ഷി​​​ച്ചു. ബാ​​​ല​​​സോ​​​റി​​​ലെ സു​​​ഖ്ദു​​​ഖി​​​യ സ്വ​​​ദേ​​​ശി ജ്യോ​​​തി​​​ഷി അ​​​ജ​​​ന്ത സാ​​​രം​​​ഗി​​​യെ(48)​​​​​​ ആണ് ശിക്ഷിച്ചത്. കു​​​ട്ടി​​​ക​​​ൾ​​​ക്കെ​​​തി​​​രേ​​​യു​​​ള്ള അ​​​തി​​​ക്ര​​​മം ത​​​ട​​​യാ​​​നു​​​ള്ള പോ​​​ക്സോ നി​​​യ​​​മ​​​പ്ര​​​കാ​​​രമാണ് ശിക്ഷ.

2015 മാ​​​ർ​​​ച്ച് 24നാ​​​ണു കേ​​​സി​​​നാ​​​സ്പ​​​ദ​​​മാ​​​യ സം​​​ഭ​​​വം. പെ​​​ൺ​​​കു​​​ട്ടി​​​യു​​​ടെ വീ​​​ട്ടി​​​ലു​​​ള്ള താ​​​ളി​​​യോ​​​ല​​​ക​​​ൾ വാ​​​യി​​​ച്ചു​​​ത​​​രാ​​​മെ​​​ന്നു പ​​​റ​​​ഞ്ഞാ​​​ണ് ഇ​​​യാ​​​ൾ പീ​​​ഡി​​​പ്പി​​​ച്ച​​​ത്. പെ​​​ൺ​​​കു​​​ട്ടി​​​യു​​​ടെ അ​​​മ്മ​​​യു​​​ടെ പ​​​രാ​​​തി​​​യി​​​ലാ​​​ണ് ഇ​​​യാ​​​ൾ​​​ക്കെ​​​തി​​​രേ കേ​​​സെ​​​ടു​​​ത്ത​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.