നാ​ട്ടു​കാ​രു​ടെ ഭീ​ഷ​ണി; പ​ട്ടി​ണി​മൂ​ലം മ​രി​ച്ച പെ​ൺ​കു​ട്ടി​യു​ടെ അ​മ്മ​യ്ക്കു പോ​ലീ​സ് സം​ര​ക്ഷ​ണം
Saturday, October 21, 2017 9:52 PM IST
സിം​ദേ​ഗ: റേ​ഷ​ൻ കാ​ർ​ഡ് ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്കാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് റേ​ഷ​ന്‍ കി​ട്ടാ​തെ എ​ട്ടു​ദി​വ​സം പ​ട്ടി​ണി കി​ട​ന്ന് മ​രി​ച്ച പെ​ണ്‍​കു​ട്ടി​യു​ടെ അ​മ്മ​യ്ക്ക് പോ​ലീ​സ് സം​ര​ക്ഷ​ണം ഏ​ർ​പ്പെ​ടു​ത്തി. ജാ​ർ​ഖ​ണ്ഡി​ലെ സിം​ദേ​ഗ ജി​ല്ല​യി​ലെ ക​രി​മ​തി ഗ്രാ​മ​ത്തി​ലെ കോ​യ്‌​ലി ദേ​വി​ക്കാ​ണ് പോ​ലീ​സ് സം​ര​ക്ഷ​ണം ഏ​ർ​പ്പെ​ടു​ത്തി​യ​ത്. ‌കോ​യ്‌​ലി ദേ​വി​ക്ക് നാ​ട്ടു​കാ​രി​ൽ ചി​ല​രി​ൽ​നി​ന്ന് നാ​ടു​ക​ട​ത്ത​ൽ ഭീ​ഷ​ണി നേ​രി​ട്ട​തോ​ടെ​യാ​ണ് പോ​ലീ​സ് സം​ര​ക്ഷ​ണം ന​ൽ​കി​യ​ത്.

ഭ​യ​ത്തോ​ടെ​യാ​ണ് താ​ൻ ക​ഴി​യു​ന്ന​തെ​ന്നും നാ​ട്ടു​കാ​ർ​ത​ന്നെ അ​ധി​ക്ഷേ​പി​ക്കു​ക​യും ഗ്രാ​മം​വി​ട്ടു​പോ​കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്ത​താ​യി കോ​യ്‌​ലി ദേ​വി പ​റ​യു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം അ​ക്ര​മി​ക​ളി​ൽ​നി​ന്നും ര​ക്ഷ​തേ​ടി കോ​യ്‌​ലി ദേ​വി പ​ഞ്ചാ​യ​ത്തു​കെ​ട്ടി​ട​ത്തി​ല്‍ അ​ഭ​യം​തേ​ടിയിരുന്നു. പ​ട്ടി​ണി​മൂ​ലം കു​ട്ടി മ​രി​ച്ചെ​ന്ന് പ​റ​ഞ്ഞ് ഗ്രാ​മ​ത്തെ ആ​ക്ഷേ​പി​ക്കു​ക​യാ​ണെ​ന്ന് ആ​രോ​പി​ച്ചാ​ണ് നാ​ട്ടു​കാ​ർ ഇ​വ​രെ ഭീഷണിപ്പെടുത്തിയത്.
ജാ​ര്‍​ഖ​ണ്ഡി​ലെ സിം​ദേ​ഗ ജി​ല്ല​യി​ലെ ക​രി​മ​തി ഗ്രാ​മ​ത്തി​ൽ ക​ഴി​ഞ്ഞ 28നാ​ണ് സ​ന്തോ​ഷി​കു​മാ​രി എ​ന്ന 11 വ​യ​സു​കാ​രി മ​രി​ച്ച​ത്. ദി​വ​സ​ങ്ങ​ളോ​ളം ത​ന്‍റെ മ​ക​ൾ പ ​ട്ടി​ണി​യി​ലാ​യി​രു​ന്നു​വെ​ന്നു സ​ന്തോ​ഷി​യു​ടെ അ​മ്മ കോ​യ​ലി ദേ​വി പ​റ​യു​ന്നു. റേ​ഷ​ൻ കാ​ർ​ഡ് ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്കാ​ത്ത​തു​മൂ​ലം ക​ഴി​ഞ്ഞ എ​ട്ടു മാ​സ​മാ​യി ഗ്രാ​മ​ത്തി​ലെ റേ​ഷ​ൻ​ക​ട​യി​ൽ​നി​ന്ന് ത​ങ്ങ​ൾ​ക്ക് ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ ല​ഭി​ക്കു​ന്നി​ല്ലെ​ന്നും കോ​യ​ലി ദേ​വി പ​റ​ഞ്ഞു. രോ​ഗി​യാ​യ ഇ​വ​രു​ടെ ഭ​ർ​ത്താ​വ് കി​ട​പ്പി​ലാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...