ഓ​ഖി ചു​ഴ​ലി​ക്കാ​റ്റ്; ഒ​ന്പ​ത് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി
Tuesday, December 12, 2017 11:08 AM IST
കോ​ഴി​ക്കോ​ട്: ഓ​ഖി ദു​ര​ന്ത​ത്തി​ൽ​പ്പെ​ട്ട ഒ​മ്പ​ത് പേ​രു​ടെ മൃ​ത​ദേ​ഹം കോ​ഴി​ക്കോ​ട് ഭാ​ഗ​ത്തു​നി​ന്നും ക​ണ്ടെ​ത്തി. കോ​ഴി​ക്കോ​ട്ട് പു​റം​ക​ട​ലി​ൽ നി​ന്ന് എ​ട്ട് മൃ​ത​ദേ​ഹ​ങ്ങ​ളും വെ​ള്ള​യി​ല്‍ ബീ​ച്ചി​ൽ നി​ന്ന് ഒ​രു മൃ​ത​ദേ​ഹ​വു​മാ​ണ് ക​ണ്ടെ​ത്തി​യ​ത്.

മ​ത്‌​സ്യ ബ​ന്ധ​ന​ത്തി​ന് പോ​യ തൊ​ഴി​ലാ​ളി​ക​ൾ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട് ക​ട​ല്‍​ത്തീ​ര​ത്ത് നി​ന്ന് 12 നോ​ട്ടി​ക്ക​ല്‍ മൈ​ല്‍ അ​ക​ലെ കോ​സ്റ്റ് ഗാ​ര്‍​ഡും മ​റൈ​ന്‍ എ​ന്‍​ഫോ​ഴ്‌​സ്മെ​ന്‍റും ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് എ​ട്ട് മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ട​ത്. വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് വെ​ള്ള​യി​ല്‍ ബീ​ച്ചി​ല്‍ ഒ​രു മൃ​ത​ദേ​ഹം ക​ര​യ്ക്ക​ടി​ഞ്ഞ​ത്. മൃ​ത​ദേ​ഹ​ങ്ങ​ള്‍ തി​രി​ച്ച​റി​യാ​നാ​വാ​ത്ത അ​വ​സ്ഥ​യി​ലാ​ണു​ള്ള​ത്.

കോ​സ്റ്റ് ഗാ​ർ​ഡി​ന്‍റെ സി 144 ​ന​ന്പ​ർ ക​പ്പ​ലി​ൽ ബേ​പ്പൂ​രി​ലെ​ത്തി​ച്ച മൃ​ത​ദേ​ഹ​ങ്ങ​ൾ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. ക​ഴി​ഞ്ഞ ദി​വ​സം പൊ​ന്നാ​നി തീ​ര​ത്തു​നി​ന്നും ഒ​രു മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...