ഇറാക്കിൽ 38 ഐഎസ് ഭീകരരെ തൂക്കിലേറ്റി
Thursday, December 14, 2017 2:14 PM IST
നസ്റിയ: ഭീകരപ്രവർത്തനത്തിന്‍റെ പേരിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട 38 പേരെ ഇറാക്കിൽ തൂക്കിലേറ്റി. തെക്കൻ ഇറാക്കിലെ നസ്റിയ നഗരത്തിലെ ജയിലിൽ തടവിലായിരുന്ന ഐഎസ് അനുഭാവികളുടെ വധശിക്ഷയാണ് നടപ്പാക്കിയത്.

ഒരു ദിവസം ഇത്രയും പേരുടെ വധശിക്ഷ ഒരുമിച്ചു നടപ്പാക്കുന്നത് അപൂർവമാണ്. ഇറാക്കിൽ ഐഎസുമായുള്ള പോരാട്ടം അവസാനിച്ചെന്ന് കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി ഹൈദർ അൽ അബാദി പ്രഖ്യാപിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...