വി​ദ്യാ​ർ​ഥി​നി​ക​ളെ ലൈം​ഗി​ക​മാ​യി അ​പ​മാ​നി​ച്ച ജെ​എ​ൻ​യു പ്രൊ​ഫ​സ​ർ അ​റ​സ്റ്റി​ൽ
Tuesday, March 20, 2018 7:05 PM IST
ന്യൂ​ഡ​ല്‍​ഹി: അ​ധ്യാ​പ​ക​ൻ ലൈം​ഗി​ക​മാ​യി അ​പ​മാ​നി​ക്കു​ന്നെ​ന്ന വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ പ​രാ​തി​യി​ൽ ജെ​എ​ൻ​യു പ്രൊ​ഫ​സ​ർ അ​തു​ൽ ജോ​ഹ്റി​യെ ഡ​ൽ​ഹി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പി​ന്നീ​ട് ഇ​ദ്ദേ​ഹ​ത്തെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. രാ​ഷ്ട്രീ​യ പ​ക​പോ​ക്ക​ലി​ന്‍റെ ഇ​ര​യാ​ണ് ത​ന്‍റെ ക​ക്ഷി​യെ​ന്ന് ജോ​ഹ്റി​യു​ടെ അ​ഭി​ഭാ​ഷ​ക​ൻ കോ​ട​തി​യി​ൽ പ​റ​ഞ്ഞു. എ​ന്നാ​ൽ പോ​ലീ​സ് ജോ​ഹ്റി​യെ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു​കി​ട്ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​ല്ല. ഇ​തോ​ടെ കോ​ട​തി ജോ​ഹ്റി​ക്ക് ജാ​മ്യം അ​നു​വ​ദി​ച്ചു.

സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ലൈ​ഫ് സ​യ​ൻ​സ് അ​ധ്യാ​പ​ക​നാ​ണ് അ​തു​ൽ ജോ​ഹ്റി. ഇ​യാ​ളെ അ​റ​സ്റ്റു​ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് വി​ദ്യാ​ർ​ഥി​ക​ൾ പ്ര​തി​ഷേ​ധ​ത്തി​ലാ​യി​രു​ന്നു. ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ ഡ​ൽ​ഹി​യി​ലെ വ​സ​ന്ത്കു​ഞ്ജ് പോ​ലീ​സ് സ്റ്റേ​ഷ​ൻ ഉ​പ​രോ​ധി​ക്കു​ക​യും ചെ​യ്തു.

ഒ​മ്പ​ത് വി​ദ്യാ​ർ​ഥി​നി​ക​ളാ​ണ് അ​ധ്യാ​പ​ക​ൻ ലൈം​ഗി​ക​മാ​യി അ​പ​മാ​നി​ച്ചെ​ന്ന പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. പ​ഠി​പ്പി​ക്കു​ന്ന​തി​നി​ട​യി​ൽ വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ വ ​സ്ത്ര​ധാ​ര​ണ​ത്തെ​പ്പ​റ്റി മോ​ശ​മാ​യി സം​സാ​രി​ച്ചെ​ന്നും അ​പ​മ​ര്യാ​ദ​യാ​യി സ്പ​ർ​ശി​ച്ചെ​ന്നു​മാ​ണ് പ​രാ​തി. വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ പ​രാ​തി​യി​ൽ അ​ധ്യാ​പ​ക​നെ​തി​രെ പോ ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. എ​ന്നാ​ൽ തു​ട​ർ​ന​ട​പ​ടി​ക​ളു​ണ്ടാ​യി​ല്ല.

വൈ​സ് ചാ​ൻ​സ​ല​ർ ജ​ഗ​ദീ​ഷ് കു​മാ​റി​ന്‍റെ അ​ടു​പ്പ​ക്കാ​ര​നാ​യ അ​തു​ൽ ജോ​ഹ്റി​യെ സ​ർ​വ​ക​ലാ​ശാ​ല സം​ര​ക്ഷി​ക്കു​ക​യാ​ണെ​ന്നു വി​ദ്യാ​ർ​ഥി​ക​ൾ ആ​രോ​പി​ക്കു​ന്നു. അ ​റ​സ്റ്റ്ജോ​ഹ്റി എ​ന്ന ഹാ​ഷ്ടാ​ഗി​ൽ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലും പ്ര​ചാ​ര​ണം ശ​ക്ത​മാ​ണ്. അ​തേ​സ​മ​യം, ആ​രോ​പി​ത​നാ​യ അ​ധ്യാ​പ​ക​നു പി​ന്തു​ണ​യു​മാ​യി എ​ബി​വി​പി രം ​ഗ​ത്തെ​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...