വയനാട്ടിൽ വാഹനാപകടം: രണ്ടു യുവാക്കൾ മരിച്ചു
Tuesday, August 7, 2018 11:53 AM IST
കൽപ്പറ്റ: താഴെമുട്ടിലില്‍ വാഹനാപകടത്തിൽ രണ്ട് യുവാക്കള്‍ മരിച്ചു. ബൈക്കില്‍ സഞ്ചരിച്ചിരുന്ന മീനങ്ങാടി സ്വദേശികളായ കാരക്കുനി രാമുവിന്‍റെ മകന്‍ രാഹുല്‍ (22), കാര്യമ്പാടി പരയടത്ത് നസീറിന്‍റെ മകന്‍ അനസ് (19) എന്നിവരാണ് മരിച്ചത്.ഇരുവർക്കുമൊപ്പം സഞ്ചരിച്ചിരുന്ന മീനങ്ങാടി കരണി സ്വദേശി ഷാഹിലിനെ പരിക്കുകളോടെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പുലര്‍ച്ചെ ഒന്നോടെയായിരുന്നു അപകടം. ഇവർ സഞ്ചരിച്ച ബൈക്ക് റോഡിൽ തെന്നി മറിയുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...