തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ളം സ്വ​കാ​ര്യ​വ​ത്ക​രി​ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ തീ​രു​മാ​നം
Friday, November 9, 2018 3:41 AM IST
കൊ​ച്ചി: തി​രു​വ​ന​ന്ത​പു​രം ഉ​ൾ​പ്പെ​ടെ രാ​ജ്യ​ത്തെ ആ​റു വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ സ്വ​കാ​ര്യ​വ​ത്ക​രി​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചു. തി​രു​വ​ന​ന്ത​പു​രം, അ​ഹ​മ്മ​ദാ​ബാ​ദ്, ജ​യ്പു​ർ, ല​ക്നോ, ഗോ​ഹ​ട്ടി, മം​ഗ​ളൂ​രു വി​മാ​ന​ത്താ​വ​ള​ങ്ങ​ളാ​ണു സ്വ​കാ​ര്യ​വ​ത്ക​രി​ക്കു​ന്ന​ത്.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന കേ​ന്ദ്ര മ​ന്ത്രി​സ​ഭാ യോ​ഗം ഇ​തി​നു ത​ത്ത്വ​ത്തി​ൽ അം​ഗീ​കാ​രം ന​ൽ​കി. ഇ​തു സം​ബ​ന്ധി​ച്ചു റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ നീ​തി ആ​യോ​ഗ് സി​ഇ​ഒ, വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം സെ​ക്ര​ട്ട​റി, സാ​ന്പ​ത്തി​ക​കാ​ര്യ വ​കു​പ്പ് സെ​ക്ര​ട്ട​റി, എ​ക്സ്പെ​ൻ​ഡി​ച്ച​ർ വ​കു​പ്പ് സെ​ക്ര​ട്ട​റി എ​ന്നി​വ​ര​ട​ങ്ങു​ന്ന സ​മി​തി​യെ നി​യോ​ഗി​ച്ചു.

ഈ ​വി​മാ​ന​ത്താ​വ​ള​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം, നി​യ​ന്ത്ര​ണം, വി​ക​സ​നം എ​ന്നി​വ​യ്ക്കാ​യി പൊ​തു-​സ്വ​കാ​ര്യ പ​ങ്കാ​ളി​ത്തം (പി​പി​പി) കൊ​ണ്ടു​വ​രാ​നാ​ണു സ​ർ​ക്കാ​ർ തീ​രു​മാ​ന​മാ​യ​ത്. പ​ബ്ലി​ക് പ്രൈ​വ​റ്റ് പാ​ർ​ട്ണ​ർ​ഷി​പ്പ് അ​പ്രൈ​സ​ൽ ക​മ്മി​റ്റി(​പി​പി​പി​എ​സി) വ​ഴി​യാ​ണ് ഇ​വ ന​ട​പ്പാ​ക്കു​ക. വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ ലോ​ക നി​ല​വാ​ര​ത്തി​ലു​ള്ള അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​നം, വി​മാ​ന സ​ർ​വീ​സു​ക​ളു​ടെ കൃ​ത്യ​ത തു​ട​ങ്ങി​യ​വ​യാ​ണു പി​പി​പി കൊ​ണ്ട് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. നി​ല​വി​ൽ ഡ​ൽ​ഹി, മും​ബൈ, ബം​ഗ​ളു​രു, ഹൈ​ദ​രാ​ബാ​ദ്, കൊ​ച്ചി എ​ന്നി​വ പി​പി​പി വി​മാ​ന​ത്താ​വ​ള​ങ്ങ​ളാ​ണ്.

അ​ന്താ​രാ​ഷ്ട്ര വ്യോ​മ​ഗ​താ​ഗ​ത​ത്തി​ൽ കൂ​ടു​ത​ൽ തി​ര​ക്കേ​റി​യ സാ​ഹ​ച​ര്യ​ത്തി​ൽ പു​തി​യ തീ​രു​മാ​ന​ത്തി​ലൂ​ടെ നേ​ട്ട​മു​ണ്ടാ​ക്കാ​നാ​കു​മെ​ന്നാ​ണു വി​ല​യി​രു​ത്ത​ൽ. ഈ ​തീ​രു​മാ​ന​ത്തി​ലൂ​ടെ ഇ​ന്ത്യ​യി​ലേ​ക്കു കൂ​ടു​ത​ൽ വി​ദേ​ശ നി​ക്ഷേ​പം കൊ​ണ്ടു​വ​രാ​നും കേ​ന്ദ്രം ല​ക്ഷ്യ​മി​ടു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.