ലഹരിക്ക് അടിമയായ യുവാവ് പോലീസ് സ്റ്റേഷനിൽ ജീവനൊടുക്കാൻ ശ്രമിച്ചു
Monday, November 12, 2018 12:34 PM IST
കണ്ണൂർ: തലശേരി പോലീസ് സ്റ്റേഷനിൽ ലഹരിക്ക് അടിമയായ യുവാവ് ​ബ്ലേഡുകൊ​ണ്ട് ക​ഴു​ത്തു മു​റി​ച്ചും കൈ​ഞ​ര​മ്പ് മു​റി​ച്ചും ജീവനൊടുക്കാൻ ശ്രമിച്ചു. യുവാവിനെ തടയാൻ ശ്രമിച്ച പോലീസുകാരന് പരിക്കേറ്റു.

ഞായറാഴ്ച രാത്രിയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ക​ഴു​ത്തി​നും കൈ​ഞ​ര​മ്പു​ക​ള്‍​ക്കും ആ​ഴ​ത്തി​ല്‍ സ്വ​യം മു​റി​വേ​ൽപ്പിച്ച് ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ ചാ​ലി​ല്‍ സ്വ​ദേ​ശി​യാ​യ യുവാവിനെ പോ​ലീ​സ് അ​തി​സാ​ഹ​സി​ക​മാ​യി കീ​ഴ​ട​ക്കി കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ആ​ത്മ​ഹ​ത്യാശ്ര​മം ത​ട​യു​ന്ന​തി​നി​ട​യി​ല്‍ ബ്ലേ​ഡുകൊ​ണ്ട് മു​റി​വേ​റ്റ ത​ല​ശേ​രി ടൗ​ണ്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ സീ​നി​യ​ര്‍ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​റെ ത​ല​ശേ​രി ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.

ല​ഹ​രി​ക്ക​ടി​മ​യായ യുവാവിനെ ഞായറാഴ്ച വൈകിട്ടാണ് മാ​ര്‍​ക്ക​റ്റി​ല്‍ അ​ടി​പി​ടി​യു​ണ്ടാ​ക്കി​യ​തി​നെ തു​ട​ര്‍​ന്ന് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തത്. പിന്നീട് പോലീസ് ഇയാള തലശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇ​വി​ടെ നി​ന്നും രാത്രി പുറത്തിറങ്ങിയ യുവാവ് ബ്ലേഡുമായി ത​ല​ശേ​രി സ്റ്റേ​ഷ​നി​ലെ​ത്തു​ക​യും ശരീരത്തിൽ മുറിവുണ്ടാക്കുകയുമായിരുന്നു.

ദേ​ഹ​മാ​സ​ക​ലം ആ​റോ​ളം മു​റി​വേ​റ്റ ഇ​യാ​ളെ പോ​ലീ​സ് പി​ന്തി​രി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും പോ​ലീ​സു​കാ​ര്‍​ക്ക് നേ​രെ ബ്ലേ​ഡ് വീ​ശു​ക​യാ​യി​രു​ന്നു. പിന്നീടാണ് ഇയാളെ കീഴടക്കി വീണ്ടും ആശുപത്രിയിലേക്ക് മാറ്റിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.