മീ ​ടൂ#; രാ​ഹു​ല്‍ ജോ​ഹ്‌​രി വി​ശ​ദീ​ക​ര​ണം ന​ൽ​കി
Tuesday, November 13, 2018 11:39 PM IST
മും​ബൈ: "മീ ​ടൂ' വെ​ളി​പ്പെ​ടു​ത്ത​ലുമായി ബന്ധപ്പെട്ട് ബി​സി​സി​ഐ സി​ഇ​ഒ രാ​ഹു​ല്‍ ജോ​ഹ്‌​രി വി​ശ​ദീ​ക​ര​ണം ന​ൽ​കി. മൂ​ന്നം​ഗ അ​ന്വേ​ഷ ക​മ്മീ​ഷ​നു മു​ന്നി​ലാ​ണ് ജോ​ഹ്‌​രി വി​ശ​ദീ​ക​ര​ണം ന​ൽ​കി​യ​ത്. എ​ന്നാ​ൽ ജോ​ഹ്‌​രി​ക്കെ​തി​രെ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​വ​രും ക​മ്മ​റ്റി​ക്കു​മു​ന്നി​ൽ നേ​ര​ത്തെ ഹാ​ജ​രാ​യി​രു​ന്നു. വ്യാ​ഴാ​ഴ്ച അ​ഡ്മി​നി​സ്ട്രേ​റ്റെ​ഴ്സ് ക​മ്മി​റ്റി​ക്കു മു​മ്പാ​കെ അ​ന്വേ​ഷ ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് സ​മ​ർ‌​പ്പി​ക്കും.

ജോ​ഹ്‌​രി അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്ന് ഒ​രു മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​യാ​ണ് ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്. പെ​ടെ​സ്ട്ര​യ​ന്‍ പോ​യ​റ്റ് എ​ന്ന ട്വി​റ്റ​ര്‍ അ​ക്കൗ​ണ്ടി​ലൂ​ടെ​യാ​ണ് ജോ​ഹ്‌​രി​ക്കെ​തി​രെ യു​വ​തി ആ​രോ​പ​ണ​മു​ന്ന​യി​ച്ച​ത്. ജോ​ലി​യു​ടെ ആ​വ​ശ്യ​ത്തി​നാ​യി ഇ​രു​വ​രും ക​ണ്ട​മു​ട്ടി​യ​പ്പോ​ള്‍ ജോ​ഹ്‌​രി അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.