സന്നിധാനത്ത് ദർശനം കഴിഞ്ഞ് തങ്ങാൻ അനുവദിക്കില്ലെന്ന് പോലീസ്
Friday, November 16, 2018 11:49 AM IST
സന്നിധാനം: ശബരിമല ദർശനത്തിന് എത്തുന്ന അയ്യപ്പഭക്തരെ ദർശനത്തിന് ശേഷം സന്നിധാനത്ത് തങ്ങാൻ അനുവദിക്കരുതെന്ന് പോലീസിന് കർശന നിർദ്ദേശം. ദർശനം കഴിഞ്ഞ് ഭക്തർ സന്നിധാനത്ത് സംഘം ചേരുന്നത് സുരക്ഷ പ്രശ്നമുണ്ടാക്കുമെന്ന് തിരിച്ചറിഞ്ഞാണ് പോലീസിന്‍റെ നടപടി. ഇതിനായി സന്നിധാനത്ത് ദർശനത്തിന് പ്രത്യേക ക്യൂ ഏർപ്പെടുത്തിയിട്ടുണ്ട്. ദർശനം കഴിഞ്ഞ് പുറത്തിറങ്ങുന്നത് വരെ ക്യൂ വിട്ട് പുറത്തുവരാൻ കഴിയാത്ത രീതിയിലുള്ള സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്.

ദർശനം കഴിഞ്ഞ് സന്നിധാനത്ത് ആരെയും വിരിവയ്ക്കാൻ അനുവദിക്കരുതെന്നാണ് പോലീസിന് ഉന്നത ഉദ്യോഗസ്ഥർ നിർദ്ദേശം നൽകിയിരിക്കുന്നത്. സന്നിധാനത്തും പരിസരത്തുമുള്ള ദേവസ്വം ബോർഡിന്‍റെ വാടക മുറികൾ ഭക്തർക്ക് നൽകരുതെന്ന് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. സുരക്ഷ പരിഗണിച്ച് ദേവസ്വം ബോർഡ് പോലീസിന്‍റെ ആവശ്യം അംഗീകരിച്ചേക്കും. പ്രതിഷേധങ്ങൾ കണക്കിലെടുത്ത് സന്നിധാനത്ത് ആളു കൂടുന്നത് തടയാനുള്ള മുന്നൊരുക്കങ്ങളാണ് പോലീസ് നടത്തുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.