ഗ​ജ ചു​ഴ​ലി​ക്കാ​റ്റ്: കേരളത്തിലെ മൂ​ന്നു ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ലേ​ർ​ട്ട് പ്രഖ്യാപിച്ചു
Friday, November 16, 2018 3:52 PM IST
തി​രു​വ​ന​ന്ത​പു​രം: ഗ​ജ ചു​ഴ​ലി​ക്കാ​റ്റി​നെ തു​ട​ർ​ന്ന് ഇ​ന്നു കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ൽ അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്കു സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥാ മു​ന്ന​റി​യി​പ്പ്. ഇ​തേ​ത്തു​ട​ർ​ന്ന് ജി​ല്ല​ക​ളി​ൽ കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് ര​ണ്ടാം​ഘ​ട്ട ജാ​ഗ്ര​ത നി​ർ​ദേ​ശം(​ഓ​റ​ഞ്ച് അ​ലേ​ർ​ട്ട്) പു​റ​പ്പെ​ടു​വി​ച്ചു. ജി​ല്ലാ ഭ​ര​ണ​കൂ​ട​ങ്ങ​ളും പോ​ലീ​സ്, അ​ഗ്നി​ശ​മ​ന​സേ​ന, കെ​എ​സ്ഇ​ബി വ​കു​പ്പു​ളും ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് സ​ർ​ക്കാ​ർ നി​ർ​ദേ​ശം ന​ൽ​കി.

വ്യാ​പ​ക​മാ​യ മ​ഴ​യ്ക്കു സാ​ധ്യ​ത​യു​ള്ള കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, തൃ​ശൂ​ര്‍, പാ​ല​ക്കാ​ട്‌, മ​ല​പ്പു​റം ജി​ല്ല​ക​ളി​ൽ കേ​ന്ദ്രം മ​ഞ്ഞ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ൾ നേ​രി​ടു​ന്ന​തി​ന് ക​ൺ​ട്രോ​ൾ റൂ​മു​ക​ൾ തു​റ​ന്നു. എ​ല്ലാ താ​ലൂ​ക്ക് ഓ​ഫി​സു​ക​ളി​ലും വി​ല്ലേ​ജ് ഓ​ഫി​സു​ക​ളി​ലും 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ൺ​ട്രോ​ൾ റൂ​മു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

ഉ​രു​ൾ​പൊ​ട്ട​ൽ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ രാ​ത്രി സ​മ​യ​ത്ത് മ​ല​യോ​ര മേ​ഖ​ല​യി​ലേ​ക്കു​ള്ള യാ​ത്ര ഒ​ഴി​വാ​ക്ക​ണം, ചെ​റി​യ ചാ​ലു​ക​ളി​ലൂ​ടെ മ​ല​വെ​ള്ള പാ​ച്ചി​ലും ഉ​രു​ൾ​പൊ​ട്ട​ലും ഉ​ണ്ടാ​കു​വാ​നുള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് ചാ​ലു​ക​ളു​ടെ അ​രി​കി​ൽ വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്ത​രു​ത്, മ​ല​യോ​ര മേ​ഖ​ല​യി​ലും ബീ​ച്ചു​ക​ളി​ലും വി​നോ​ദ സ​ഞ്ചാ​ര​ത്തി​ന് പോ​കാ​തി​രി​ക്കു​ക തു​ട​ങ്ങി​യ നി​ർ​ദേ​ശ​ങ്ങ​ൾ സ​ർ​ക്കാ​ർ ന​ൽ​കി.

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ഇ​ന്നു വൈ​കി​ട്ടു​മു​ത​ൽ ക​ട​ലി​ൽ പോ​ക​രു​ത്. നാ​വി​ക​സേ​ന​യും തീ​ര​സം​ര​ക്ഷ​ണ​സേ​ന​യും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കു മു​ന്ന​റി​യി​പ്പു ന​ൽ​ക​ണ​മെ​ന്നും സ​ർ​ക്കാ​ർ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.