ഹോ​ങ്കോം​ഗ് ഓ​പ്പ​ൺ: ശ്രീ​കാ​ന്തും സ​മീ​ര്‍ വ​ര്‍​മ​യും പു​റ​ത്ത്
Friday, November 16, 2018 8:39 PM IST
ഹോ​ങ്കോം​ഗ്: ഹോ​ങ്കോം​ഗ് ഓ​പ്പ​ണ്‍ ബാ​ഡ്മി​ന്‍റ​ണി​ന്‍റെ ക്വാ​ര്‍​ട്ട​റി​ല്‍ ഇ​ന്ത്യ​യു​ടെ കി​ഡം​ബി ശ്രീ​കാ​ന്തും സ​മീ​ര്‍ വ​ര്‍​മ​യും പു​റ​ത്താ​യി. ജ​പ്പാ​ന്‍റെ കെ​ന്‍റ നി​ഷി​മോ​ട്ടോ​യാ​ണ് ലോ​ക എ​ട്ടാം റാ​ങ്കു​കാ​ര​നാ​യ ശ്രീ​കാ​ന്തി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. നേ​രി​ട്ടു​ള്ള ഗെ​യി​മു​ക​ൾ​ക്കാ​യി​രു​ന്നു തോ​ൽ​വി. സ്കോ​ർ: 17-21, 13- 21. ഹോ​ങ്കോം​ഗി​ന്‍റെ ലീ ​ചോ​ക്കാ​ണ് സ​മീ​ര്‍ വ​ര്‍​മ​യെ വീ​ഴ്ത്തി​യ​ത്. സ്കോ​ർ: 15-21, 21-19, 11-21.

ശ്രീ​കാ​ന്തി​നെ നി​ഷി​മോ​ട്ട അ​നാ​യാ​സ​മാ​ണ് മ​റി​ക​ട​ന്ന​ത്. വെ​റും 44 മ​നി​റ്റു​ക​ൾ​ക്കു​ള്ളി​ൽ മ​ത്സ​രം നി​ഷി​മോ​ട്ട അ​വ​സാ​നി​പ്പി​ച്ചു. സ​മീ​ര്‍ വ​ര്‍​മ​യും ലീ ​ചോ​ക്കും ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ട​മാ​ണ് ന​ട​ത്തി​യ​ത്. ആ​ദ്യ ഗെ​യിം പ​രാ​ജ​യ​പ്പെ​ട്ട സ​മീ​ർ ര​ണ്ടാം ഗെ​യി​മി​ൽ ശ​ക്ത​മാ​യി തി​രി​ച്ചു​വ​ന്നു. എ​ന്നാ​ൽ നി​ർ​ണാ​യ​ക​മാ​യ മൂ​ന്നാം ഗെ​യി​മി​ൽ ഇ​ന്ത്യ​ൻ താ​ര​ത്തി​നു അ​ടി​തെ​റ്റി. മ​ത്സ​രം ഒ​രു മ​ണി​ക്കൂ​റും 13 മി​നി​റ്റും നീ​ണ്ടു​നി​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.