വൈ​റ്റ് ഹൗ​സി​നു തി​രി​ച്ച​ടി; അ​ക്കോ​സ്റ്റ​യു​ടെ പാ​സ് പു​നഃ​സ്ഥാ​പി​ക്കാ​ൻ ഉ​ത്ത​ര​വ്
Saturday, November 17, 2018 1:58 AM IST
വാ​ഷിം​ഗ്ട​ണ്‍: മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ ജിം ​അ​ക്കോ​സ്റ്റ​യെ വൈ​റ്റ് ഹൗ​സി​ൽ പ്ര​വേ​ശി​ക്കു​ന്ന​തു വി​ല​ക്കി​യ ന​ട​പ​ടി​യി​ൽ ട്രം​പ് ഭ​ര​ണ​കൂ​ട​ത്തി​നു തി​രി​ച്ച​ടി. അ​ക്കോ​സ്റ്റ​യു​ടെ വൈ​റ്റ് ഹൗ​സ് പാ​സ് താ​ത്കാ​ലി​ക​മാ​യി പു​നഃ​സ്ഥാ​പി​ക്കാ​ൻ ഫെ​ഡ​റ​ൽ ജ​ഡ്ജി ഉ​ത്ത​ര​വി​ട്ടു. വൈ​റ്റ് ഹൗ​സ് ന​ട​പ​ടി​ക്കെ​തി​രേ സി​എ​ൻ​എ​ൻ ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് ജ​ഡ്ജി തി​മോ​ത്തി ജെ.​കെ​ല്ലി​യു​ടെ ന​ട​പ​ടി. വാ​ഷിം​ഗ്ട​ണി​ലെ ഫെ​ഡ​റ​ൽ കോ​ട​തി​യി​ലാ​ണ് സി​എ​ൻ​എ​ൻ ഹ​ർ​ജി ഫ​യ​ൽ ചെ​യ്ത​ത്.

ഇ​ട​ക്കാ​ല തെ​ര​ഞ്ഞെ​ടു​പ്പു​ഫ​ലം പു​റ​ത്തു​വ​ന്ന​തി​നു പി​ന്നാ​ലെ ട്രം​പ് ന​ട​ത്തി​യ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ജിം ​അ​ക്കോ​സ്റ്റ തു​ട​രെ​ത്തു​ട​രെ ചോ​ദ്യ​ങ്ങ​ളു​ന്ന​യി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ പാ​സ് വൈ​റ്റ് ഹൗ​സ് റ​ദ്ദു ചെ​യ്ത​ത്. സെ​ൻ​ട്ര​ൽ അ​മേ​രി​ക്ക​യി​ൽ​നി​ന്ന് യു​എ​സ് ല​ക്ഷ്യ​മാ​ക്കി നീ​ങ്ങു​ന്ന ആ​യി​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന കു​ടി​യേ​റ്റ സം​ഘ​ത്തെ​ക്കു​റി​ച്ച് ട്രം​പ് ന​ട​ത്തി​യ പ​രാ​മ​ർ​ശ​ങ്ങ​ളാ​യി​രു​ന്നു അ​ക്കോ​സ്റ്റ​യു​ടെ ചോ​ദ്യ​ത്തി​ന് ആ​ധാ​രം. ട്രം​പ് പ​റ​യു​ന്ന​തു​പോ​ലെ ഇ​വ​ർ അ​ധി​നി​വേ​ശം ന​ട​ത്താ​ൻ വ​രു​ന്ന​വ​ര​ല്ലെ​ന്ന് അ​ക്കോ​സ്റ്റ പ​റ​ഞ്ഞു.

ആ​ളു​ക​ൾ​ക്ക് വ്യ​ത്യ​സ്ത അ​ഭി​പ്രാ​യ​ങ്ങ​ളു​ണ്ടാ​കാ​മെ​ന്നും നി​യ​മ​പ​ര​മാ​യി അ​മേ​രി​ക്ക​യി​ലേ​ക്കു വ​രു​ന്ന​തി​ൽ കു​ഴ​പ്പ​മി​ല്ലെ​ന്നും നി​യ​മ​വി​രു​ദ്ധ​മാ​യി രാ​ജ്യ​ത്തു ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​താ​ണ് അം​ഗീ​ക​രി​ക്കാ​ൻ പ​റ്റാ​ത്ത​തെ​ന്നും ട്രം​പ് വി​ശ​ദീ​ക​രി​ച്ചു. അ​ക്കോ​സ്റ്റ വീ​ണ്ടും വീ​ണ്ടും ചോ​ദ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു. അ​സ്വ​സ്ഥ​നാ​യ ട്രം​പ്, നി​ങ്ങ​ൾ എ​ന്നെ രാ​ജ്യം ഭ​രി​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നും ഇ​ത്ര​യും മ​തി​യെ​ന്നും പ​റ​ഞ്ഞു.

ഈ ​സ​മ​യ​ത്താ​ണ് വൈ​റ്റ്ഹൗ​സി​ലെ ഇ​ൻ​റേ​ണ്‍ ആ​യ ജോ​ലി​ക്കാ​രി അ​ക്കോ​സ്റ്റ​യി​ൽ​നി​ന്നു മൈ​ക്ക് മേ​ടി​ക്കാ​ൻ ശ്ര​മി​ച്ച​ത്. എ​ന്നാ​ൽ അ​ക്കോ​സ്റ്റ മൈ​ക്ക് കൈ​മാ​റി​യി​ല്ല. പ​ത്ര​സ​മ്മേ​ള​നം അ​വ​സാ​നി​ച്ച് മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം അ​ക്കോ​സ്റ്റ​യു​ടെ പാ​സ് റ​ദ്ദാ​ക്ക​പ്പെ​ട്ട​താ​യി അ​റി​യി​പ്പു വ​ന്നു. ജിം ​അ​ക്കോ​സ്റ്റ വൈ​റ്റ് ഹൗ​സ് ജീ​വ​ന​ക്കാ​രി​യു​ടെ ശ​രീ​ര​ത്തി​ൽ മോ​ശ​മാ​യി സ്പ​ർ​ശി​ച്ചു എ​ന്നാ​രോ​പി​ച്ചാ​ണ് പാ​സ് റ​ദ്ദാ​ക്കി​യ​ത്. മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ന്‍റെ പാ​സ് വൈ​റ്റ്ഹൗ​സ് റ​ദ്ദാ​ക്കു​ന്ന​ത് അ​പൂ​ർ​വ സം​ഭ​വ​മാ​ണ്.

എ​ന്നാ​ൽ അ​ക്കോ​സ്റ്റ വൈ​റ്റ് ഹൗ​സ് ജീ​വ​ന​ക്കാ​രി​യു​ടെ ശ​രീ​ര​ത്തി​ൽ സ്പ​ർ​ശി​ച്ചു എ​ന്ന​തി​നെ സാ​ധൂ​ക​രി​ക്കാ​ൻ വൈ​റ്റ് ഹൗ​സ് പു​റ​ത്തു​വി​ട്ട വീ​ഡി​യോ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന​തെ​ന്നും തെ​ളി​ഞ്ഞു. വൈ​റ്റ് ഹൗ​സ് മാ​ധ്യ​മ സെ​ക്ര​ട്ട​റി സാ​റ സാ​ൻ​ഡേ​ഴ്സ് പു​റ​ത്തു​വി​ട്ട വീ​ഡി​യോ അ​ക്കോ​സ്റ്റ​യു​ടെ കൈ​ക​ളു​ടെ ച​ല​നം വേ​ഗ​ത്തി​ലാ​ക്കു​ന്ന ത​ര​ത്തി​ൽ എ​ഡി​റ്റിം​ഗ് ന​ട​ത്തി​യാ​ണ് പു​റ​ത്തു​വി​ട്ട​തെ​ന്നാ​ണു വ്യ​ക്ത​മാ​യ​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.