വ​ലി​യ ന​ട​പ്പ​ന്ത​ലി​ലെ നി​യ​ന്ത്ര​ണം ഭാ​ഗി​ക​മാ​യി നീ​ക്കി
Tuesday, November 20, 2018 10:25 PM IST
പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്ത് പോ​ലീ​സ് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ വീ​ണ്ടും ഇ​ള​വ് അ​നു​വ​ദി​ച്ചു. വ​ലി​യ ന​ട​പ്പ​ന്ത​ലി​ലെ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഭാ​ഗി​ക​മാ​യി നീ​ക്കി. ഹൈ​ക്കോ​ട​തി വി​മ​ർ​ശ​നം​ കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​ണ് പോ​ലീ​സി​ന്‍റെ തീരുമാനം.

ഐജി വിജയ് സാഖറെ നേരിട്ടെത്തി തീര്‍ഥാടകരുമായി ആശയവിനിമയം നടത്തുകയും വിശ്രമിച്ചുകൊള്ളാന്‍ അവരോട് പറയുകയും ചെയ്തു. വ​ലി​യ ന​ട​പ്പ​ന്ത​ലി​ൽ തീ​ർ​ഥാ​ട​ക​ർ​ക്ക് വി​ശ്ര​മി​ക്കു​ന്ന​തി​ന് ത​ട​സ​മി​ല്ല. എന്നാൽ നടപ്പന്തലിൽ ഉറങ്ങാൻ അനുവദിക്കില്ലെന്നും ഐജി പറഞ്ഞു. ​​

​നിയന്ത്രണങ്ങൾ നീക്കിയതിൽ സന്തോഷമുണ്ടെന്ന് വി. മുരളീധരൻ എംപി പറഞ്ഞു. കോ​​​ട​​​തി​​​യു​​​ടെ അ​​​നു​​​മ​​​തിയില്ലാ​​​തെ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ ക​​​ടു​​​ത്ത നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ൾ അ​​​നു​​​ചി​​​ത​​​മെ​​​ന്നു ക​​​ണ്ടാ​​​ൽ റ​​​ദ്ദാ​​​ക്കേ​​​ണ്ടിവ​​​രു​​​മെ​​​ന്നു ഹൈ​​ക്കോ​​ട​​തി ദേ​​​വ​​​സ്വം ബെ​​​ഞ്ച് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.