ഇ​ത് രാ​ഹു​ൽ ഗാ​ന്ധി​യാ​ണ്, അ​ഭി​പ്രാ​യം പ​റ​യൂ..! ത​ട്ടി​പ്പ​ല്ല, ഇ​ത് ഹൈ​ടെ​ക് കോ​ണ്‍​ഗ്ര​സ്
Thursday, December 13, 2018 10:25 AM IST
ന്യൂ​ഡ​ൽ​ഹി: ഇ​ത് രാ​ഹു​ൽ ഗാ​ന്ധി​യാ​ണ്, നി​ങ്ങ​ളു​ടെ അ​ഭി​പ്രാ​യം പ​റ​യൂ..! ഇ​ത് ത​ട്ടി​പ്പു​കാ​രു​ടെ ഫോ​ണ്‍ സ​ന്ദേ​ശ​മ​ല്ല. തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ണ്‍​ഗ്ര​സി​നു ഭൂ​രി​പ​ക്ഷം ല​ഭി​ച്ച സം​സ്ഥാ​ന​ങ്ങ​ളി​ൽ മു​ഖ്യ​മ​ന്ത്രി​മാ​രെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നാ​യി കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി ന​ട​ത്തി​യ അ​ഭി​പ്രാ​യ ഓ​ഡി​യോ സ​ർ​വേ​യാ​ണ്.

24 മ​ണി​ക്കൂ​റി​നി​ടെ ഭൂ​രി​പ​ക്ഷം ല​ഭി​ച്ച മൂ​ന്നു സം​സ്ഥാ​ന​ങ്ങ​ളി​ലെ (മ​ധ്യ​പ്ര​ദേ​ശ്, രാ​ജ​സ്ഥാ​ൻ, ഛത്തി​സ്ഗ​ഡ്) 7.3 ല​ക്ഷം പ്ര​വ​ർ​ത്ത​ക​ർ​ക്കാ​ണ് രാ​ഹു​ൽ ഓ​ഡി​യോ സ​ന്ദേ​ശം അ​യ​ച്ച​ത്. മു​ഖ്യ​മ​ന്ത്രി ആ​രാ​ക​ണം എ​ന്ന​ത് നേ​രി​ട്ട് അ​റി​യി​ക്കാ​നാ​ണ് നി​ർ​ദേ​ശം. ല​ഭി​ക്കു​ന്ന മ​റു​പ​ടി ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ക്കു​മെ​ന്നും ഉ​റ​പ്പു​ന​ൽ​കു​ന്നു. ര​ഹ​സ്യ ബാ​ല​റ്റ് രീ​തി​യി​ൽ പ്ര​വ​ർ​ത്ത​ക​രു​മാ​യി നേ​രി​ട്ടു സം​വ​ദി​ക്കു​ക​യാ​ണ് രാ​ഹു​ൽ ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

രാ​ഹു​ലി​ന്‍റെ സ​ന്ദേ​ശ​ത്തി​നു മ​റു​പ​ടി ല​ഭി​ച്ചു​ക​ഴി​ഞ്ഞെ​ന്നും മു​ഖ്യ​മ​ന്ത്രി ആ​രാ​ക​ണം എ​ന്നു നി​ശ്ച​യി​ക്ക​പ്പെ​ട്ടെ​ന്നും രാ​ഹു​ലി​ന്‍റെ സം​ഘ​ത്തി​ലെ പേ​രു വെ​ളി​പ്പെ​ടു​ത്താ​ത്ത അം​ഗം പ​റ​ഞ്ഞു. പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ​ക്കു ചെ​വി ന​ൽ​കു​ന്ന പു​തി​യ കോ​ണ്‍​ഗ്ര​സാ​ണ് ഇ​തെ​ന്നും അം​ഗം പ​റ​ഞ്ഞു.

മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി​യെ പ്ര​ഖ്യാ​പി​ക്കാ​തെ​യാ​ണ് അ​ഞ്ചു സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പു​ക​ളെ കോ​ണ്‍​ഗ്ര​സ് നേ​രി​ട്ട​ത്. പാ​ർ​ട്ടി​യി​ലെ വി​ഭാ​ഗീ​യ​ത ഒ​ഴി​വാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​യി​രു​ന്നു ഈ ​ന​ട​പ​ടി. ഇ​ത് സ്വ​ന്തം പാ​ർ​ട്ടി​യി​ലെ എ​തി​രാ​ളി​ക​ളി​ൽ​നി​ന്നു പ്ര​വ​ർ​ത്ത​ക​രു​ടെ ശ്ര​ദ്ധ​മാ​റ്റാ​നും കോ​ണ്‍​ഗ്ര​സി​നെ സ​ഹാ​യി​ച്ച​താ​യാ​ണു റി​പ്പോ​ർ​ട്ടു​ക​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.