അ​മ്മ​യു​ടേ​യും നാ​ലു മ​ക്ക​ളു​ടേ​യും ദേ​ഹ​ത്ത് ആ​സി​ഡ് ഒ​ഴി​ച്ചു; ഒ​രു കു​ട്ടി​ ഗുരുതരാവസ്ഥയിൽ
Thursday, January 17, 2019 9:34 PM IST
പി​റ​വം: രാ​മ​മം​ഗ​ല​ത്ത് ഒ​റ്റ​മു​റി വീ​ടി​നു​ള്ളി​ൽ ഉ​റ​ങ്ങി​ക്കി​ട​ന്ന അ​മ്മ​യു​ടേ​യും നാ​ലു മ​ക്ക​ളു​ടേ​യും ദേ​ഹ​ത്തേ​ക്ക് ജ​നാ​ല​യി​ലൂ​ടെ ആ​സി​ഡ് ഒ​ഴി​ച്ച് പൊ​ള്ള​ലേ​ല്പ്പി​ച്ചു. ഒ​രു കു​ട്ടി​ക്ക് സാ​ര​മാ​യി പൊ​ള്ള​ലേ​റ്റു. രാ​മ​മം​ഗ​ലം നെ​യ്ത്തു​ശാ​ല​പ്പ​ടി​ക്ക് സ​മീ​പം വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന മു​ട്ട​മ​ല​യി​ൽ സ്മി​ത (40), മ​ക്ക​ളാ​യ നെ​വി​ൻ (14), സ്മി​ജ (13), സി​മ്ന (12), സി​മ്നു (നാ​ല്) എ​ന്നി​വ​ർ​ക്കാ​ണ് പൊ​ള്ള​ലേ​റ്റ​ത്.

സി​മ്ന​യു​ടെ മു​ഖ​ത്തും ശ​രീ​ര​ത്തി​ന്‍റെ മ​റ്റു ഭാ​ഗ​ങ്ങ​ളി​ലും കാ​ര്യ​മാ​യ പൊ​ള്ള​ലേ​റ്റി​ട്ടു​ണ്ട്. നാ​ലു​പേ​രെ​യും കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഭ​ർ​ത്താ​വു​മാ​യി അ​ക​ന്നു​ക​ഴി​യു​ന്ന സ്മി​ത നാ​ലു മ​ക്ക​ളു​മാ​യി ഒ​റ്റ​മു​റി വാ​ട​ക​വീ​ട്ടി​ലാ​ണ് താ​മ​സം.

പു​ല​ർ​ച്ചെ മൂ​ന്നോ​ടെ​യാ​ണ് സം​ഭ​വ​മെ​ന്ന് സ്മി​ത പ​റ​ഞ്ഞു. വെ​ള്ളം ഒ​ഴി​ച്ച​താ​ണെ​ന്നാ​ണ് ആ​ദ്യം ക​രു​തി​യ​ത്. ശ​രീ​രം പൊ​ള്ളി​യ​പ്പോ​ഴാ​ണ് ആ​സി​ഡാ​ണെ​ന്നു മ​ന​സി​ലാ​യ​ത്. ജ​ന​ലി​ന്‍റെ വ​ശ​ത്ത് കി​ട​ന്നു​റ​ങ്ങു​ക​യാ​യി​രു​ന്ന സി​മ്ന​യു​ടെ ദേ​ഹ​ത്താ​ണ് കൂ​ടു​ത​ൽ ആ​സി​ഡ് വീ​ണ​ത്. കു​ട്ടി​യു​ടെ ക​ണ്ണി​ൽ ആ​സി​ഡ് വീ​ണ​തി​നാ​ൽ വി​ദ​ഗ്ധ ചി​കി​ത്സ ആ​വ​ശ്യ​മാ​ണെ​ന്നും കൂ​ടു​ത​ൽ ചി​കി​ത്സാ സൗ​ക​ര്യ​മു​ള്ള ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റാ​നും മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഡോ​ക്ട​ർ​മാ​ർ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

ബു​ധ​നാ​ഴ്ച പ​ക​ൽ സ​മ​യ​ത്ത് വീ​ടി​നു​ള്ളി​ലു​ണ്ടാ​യി​രു​ന്ന കി​ട​ക്ക​യ്ക്ക് ആ​രോ തീ​യി​ട്ടി​രു​ന്നു. ഈ ​വി​വ​രം അ​റി​ഞ്ഞ് സ്മി​ത വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴേ​ക്കും മെ​ത്ത​ക​ൾ പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് മ​ക്ക​ളോ​ടൊ​പ്പം നി​ല​ത്ത് പാ​യ വി​രി​ച്ചാ​ണ് രാ​ത്രി​യി​ൽ കി​ട​ന്നു​റ​ങ്ങി​യ​ത്.

സം​ഭ​വ​വു​മാ​യി ഭ​ർ​ത്താ​വി​ന് ബ​ന്ധ​മു​ണ്ടോ​യെ​ന്ന് പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.